സൗന്ദര്യ ലോകത്തെ ഇന്ത്യന്‍ മിടുക്കി

സുന്ദരിയാണ്, പക്ഷെ ലോകത്തിലേക്കും മികച്ച സുന്ദരിയാണോയെന്നു
ചോദിച്ചാല്‍ അത്ര പോരെന്ന മറുപടി. അതുകൊണ്ട് 1961 മുതലുള്ള
വര്‍ഷങ്ങളില്‍ ആകെ അഞ്ചു ഇന്ത്യന്‍ സുന്ദരികള്‍ക്കേ ഈ നേട്ടം
ലഭിച്ചിട്ടുള്ളൂ. സംഗതി അത്ര മോശമൊന്നുമല്ല കേട്ടോ, ഏറ്റവുമധികം തവണ ഈ
പട്ടം നേടിയവരില്‍ ആദ്യ അഞ്ചില്‍ തന്നെയുണ്ട് നമ്മള്‍. മല്‍സരം
ആരംഭിക്കുന്നതു 1961ലാണെങ്കിലും നമ്മുടെ നാട്ടിലേക്ക് ആദ്യമായി ഈ പട്ടം
വരുന്നത് 1966ലാണ്. റീത്ത ഫാരിയര്‍ പവലാണ് ആദ്യമായി ഈ പട്ടം നമ്മുടെ
രാജ്യത്തെത്തിച്ചത്. പിന്നീടു ഐശ്വര്യ റായ്, ഡയാന ഹൈഡന്‍, യുക്താ മുഖി,
പ്രിയങ്കാ ചോപ്ര എന്നിവരിലൂടെയും കിരീടം ഇന്ത്യയിലെത്തി. ഇവരെ ഒന്നു
പരിചയപ്പെടാം. ഒപ്പം ഒന്നാം സ്ഥാനത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന
റണ്ണറപ്പ് കിരീടം സ്വന്തമാക്കിയ മലയാളി പാര്‍വതി ഒാമനക്കുട്ടനെയും.
റീത്ത ഫാരിയര്‍ - ഇന്ത്യയിലെ ആദ്യ അഭിമാനം(1966)
റീത്ത ഫാരിയര്‍
പവല്‍ ആണ് ഇന്ത്യയിലേക്ക് ആദ്യമായി സുന്ദരിപട്ടം കൊണ്ടുവന്നത്
.1966-ല്‍ ലണ്ടനില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ 50 സുന്ദരിമാരെ
പിന്നിലാക്കികൊണ്ടാണ് റീത്ത കിരീടം നേടിയെടുത്തത്.
ഐശ്വര്യ റായ്
(1994)
വീണ്ടുമാാെരു സുന്ദരിപ്പട്ടത്തിനായി 28 വര്‍ഷം
കാത്തിരിക്കേണ്ടി വന്നു ഇന്ത്യയ്ക്ക്. വീണ്ടും ഒരു ലോകസുന്ദരി കിരീടം
'ആഷ് 'എന്ന ഐശ്വര്യ റായ് ആണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 94-ല മിസ്
പേജന്റ് മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയിരുന്നു ഐശ്വര്യ റായ്. സൌത്ത്
ആഫ്രിക്കയിലെ 'സണ്‍സിറ്റിയില്‍' നടന്ന ലോകസുന്ദരി മത്സരത്തിലാണ് ആഷിന്
കിരീടം ചൂടിയത്. ഐശ്വര്യയുടെ ഏറ്റവും വലിയ പ്ളസ് പൊയിന്റ്
കണ്ണുകളായിരുന്നു. ലോകസുന്ദരിപ്പട്ടം നേടികഴിഞ്ഞ് കാല്‍ നൂറ്റാണ്ട്
കഴിഞ്ഞിട്ടും ഇന്നും ലോകത്തിലെ ഏറ്റവും സുന്ദരിയായ വനിത ഐശ്വര്യ റായ്
തന്നെ ,ഇതിനു പുറമെ ലോകത്തിലെ ഏറ്റവും സെക്സിയായ വനിത, ഏറ്റവും
സെക്സിയായ കണ്ണുകളുടെ ഉടമ എന്നി ബഹുമതികളും ഐശ്വര്യയ്ക്ക് സ്വന്തമാണ്.
ലോക സിനിമകളിലും ഐശ്വര്യ ഒന്നാമത് തന്നെ. 1973-ല്‍ നവംബര്‍ 1ന്
കര്‍ണ്ണാടകയിലെ മംഗലാപുരം കൃഷ്ണറായ്- വൃന്ദരാജ് റായ് എന്നിവരുടെ മകളായി
ജനിച്ചു. 2007 ഏപ്രില്‍ 20ന് അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനെ
വിവാഹം കഴിച്ചു.
ഡയാന ഹൈഡന്‍ (1997)
ഇന്ത്യയുടെ മൂന്നാമത്തെ
സുന്ദരി ഒരു ആംഗോ ഇന്ത്യനായിരുന്നു. 97-ല്‍ മിസ് ഇന്ത്യ റണ്ണര്‍ അപ്പ്
ആയിട്ടായിരുന്നു ഡയാന ഹൈഡന്‍
ഹൈദരബാദില്‍ നിന്നും
തിരഞ്ഞെടുക്കപ്പെട്ടത്. സെചെലസിലെ ബേയ് ലാസറെയില്‍ നടന്ന മത്സരത്തില്‍
86 മത്സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. 1973മെയ് 1 ല്‍ ജനിച്ചു.
സെക്കന്ദരാബാദിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം .ഹൈസ്കൂള്‍
വിദ്യാഭ്യാസത്തിനിടെ ഇടയ്ക്ക് വെച്ച് പഠിത്തം നിര്‍ത്തേണ്ടി വന്നു.
പിന്നീട് ഓപ്പണ്‍ സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി. ഓസ്മാനിയ
യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരദം നേടി. ലോകസുന്ദരിപട്ടം നേടുന്നതിനു
മുമ്പ് പബ്ളിക് റിലേഷന്‍ ഓഫീസര്‍ ആയിരുന്നു. കൂടാതെ മോഡലിംഗിലും
തിളങ്ങിയിരുന്നു.
ബോളിവുഡില്‍ അധികം തിളങ്ങിനില്‍ക്കാന്‍
ഡയാനയ്ക്ക് കഴിഞ്ഞില്ല .പിന്നീട് ലോസാഞ്ചല്‍സ്, കാലിഫോര്‍ണിയ തുടങ്ങിയ
സ്ഥലങ്ങളിലേക്ക് പോവുകയും അവിടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ
തിരിക്കുകയും ചെയ്തു. പിന്നീട് ലണ്ടനിലെ റോയല്‍ നാടക അക്കാഡമിയില്‍
ചേര്‍ന്നു. ഷെയ്ക്ക്സ്പീരിയന്‍ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
സ്റ്റുഡിയേവില്‍ നിന്ന് മികച്ച നാടക നടിക്കുള്ള നോമിനേഷന്‍ ലഭിച്ചു.
2001-ല്‍ ഡയാന അഭിനയിച്ച ഷെയ്ക്കസ്പിയറുടെ ' ഒഥല്ലോ' സൌത്ത്
ആഫ്രിക്കയില്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ ബിഗ്ബ്രദര്‍ ഷോയുടെ
ബിഗ്ബോസ് -2 മത്സരത്തില്‍ ചേര്‍ന്നിരിക്കുകയാണ്.
യുക്താമുഖി
(1999)
49-ാം ലോകസുന്ദരി മത്സരം നടന്നത് ലണ്ടനിലെ ഒളിമ്പിയ
ഹാളിലായിരുന്നു. 94 മത്സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് അടി
പതിനൊന്ന് ഇഞ്ച് ഉയരമുള്ള ഇന്ത്യക്കാരി യുക്താമുഖിയായിരുന്നു വിജയി.
അതോടെ നാലാമത്തെ ലോകസുന്ദരി പട്ടവും ഇന്ത്യയുടെ പേരിലായി. 1999-ലെ മിസ്
ഫെമിനകൂടി ആയിരുന്നു യുക്ത മുഖി. 1979 ല്‍ മുംബൈയിലെ മുളണ്ടില്‍
ജനനം,ജന്തുശാസ്ത്രത്തില്‍ ബിരുദധാരി.ഹിന്ദുസ്ഥാനി
സംഗീതത്തിലും,കമ്പ്യൂട്ടര്‍ സയന്‍സിലും,ചിത്രരചനയിലും ബിരുദം .ഇപ്പോള്‍
പത്രപ്രവര്‍ത്തനം,ആനിമേഷന്‍ എന്നി രംഗങ്ങളില്‍ ജോലിചെയ്യുന്നു. ഏഴോളം
സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . ഇപ്പോള്‍ യുക്ത സിഖ് വംശജനായ വ്യവസായ
പ്രമുഖന്‍ പ്രിന്‍സ് തുളിയെ വിവാഹം കഴിച്ചു.
പ്രിയങ്ക ചോപ്ര
(2000)
2000-ത്തില്‍ ലോകസുന്ദരി മത്സരത്തിന്റെ 50ാം
വാര്‍ഷികമായിരുന്നു. 94 മത്സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്.
50ാ-ാമത്തെ ലോകസുന്ദരിയും ഇന്ത്യയുടെ ലോകസുന്ദരി പട്ടത്തില്‍
അഞ്ചാമത്തെ സുന്ദരിയുമായി മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്ന പ്രിയങ്കയെ
തിരഞ്ഞെടുത്തു. ബോളിവുഡിലെ ഇപ്പോഴത്തെ താരറാണിയായ പ്രിയങ്ക 1982
ജൂലൈയില്‍ 18ന് ജംഷഡ്പൂരിലെ ബറേലിയില്‍ പഞ്ചാബി കുടുംബാഗമായ ഡോ.അശോക
ചോപ്രയുടേയുംഡോ.മധു അഖൌരിയുടേയും മകളായി
ജനിച്ചു.ബറേലി,മസാച്ചുസെറ്റ്സ്, ന്യൂട്ടന്‍ നോര്‍ത്ത് ഹൈസ്കുള്‍
അമേരിക്ക ,മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
മിസ് വേള്‍ഡ് കിരീടം നേടിയതിനു ശേഷം തമിഴന്‍ എന്ന
ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു.കൂടാതെ ഈ ചിത്രത്തിനുവേണ്ടി ഒരു
ഗാനം പാടുകയും ചെയ്തു.പിന്നീട് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു.അതിനു
ശേഷം ബോളിവുഡിലേക്ക് തിരിയുകയും തന്റേതായ അഭിനയ പാടവം തെളിയിക്കുകയും
ചെയ്തു.2003-ല്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവര്‍ഡ് ,
2005, 07, 08 -ലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം നേടി.കൂടാതെ 2003
,2004 ല്‍ മികച്ച സഹനടിക്കുള്ള അവര്‍ഡിനായ് പരിഗണിക്കുകയും
ചെയ്തു.ഏകദേശം മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
പാര്‍വതി ഒാമനക്കുട്ടന്‍
2008 ഒക്ടോബര്‍ നാലിനു ഉക്രെയിനില്‍
നടന്ന ലോകസുന്ദരി മല്‍സരത്തില്‍ തലനാരിഴയ്ക്കു ഒന്നാം സ്ഥാനം
നഷ്ടപ്പെട്ട മലയാളി പാര്‍വതി ഒാമനക്കുട്ടനാണു ലോക സുന്ദരി
മല്‍സരത്തില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ ഏറ്റവും ഒടുവിലത്തെ
വ്യക്തി. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ചെമ്പകശ്ശേരി വീട്ടില്‍ പരേതരായ
നാരായണപ്പണിക്കരുടേയും ഭവാനിയമ്മയുടേയും മകന്‍ സി.എന്‍.
ഓമനക്കുട്ടന്റെയും കുറ്റിക്കാട്ട് പരേതനായ കൊണ്ടൂര്‍
രവീന്ദ്രനാഥപിള്ളയുടെയും ശാന്തകുമാരിയുടെയും മകള്‍ ശ്രീകലയുടെയും മകള്‍
പാര്‍വതി പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നു. വേഗമേറിയ
നഗരത്തില്‍ ജീവിച്ചു ഫാഷന്‍ലോകത്തേക്കു ചുവടു വച്ച ഈ സുന്ദരി മിസ്
ഇന്ത്യാ കിരീടം ചൂടിയാണു ലോകസുന്ദരി മല്‍സരത്തിനു പ്രവേശിച്ചത്. നേരിയ
വ്യത്യാസത്തില്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും
വിജയത്തിനു തുല്യമായിരുന്നു അതും.
ഫാഷന്‍ ലോകത്തെ തിളക്കമുള്ള
താരമായ പാര്‍വതി സിനിമയില്‍ ആരംഭം കുറിച്ചെങ്കിലും അത്ര തിളങ്ങിയില്ല.
ബില്ല രണ്ടില്‍ അജിത്തിന്റെ നായികയായി സിനിമയിലെത്തിയ പാര്‍വതിക്കു
പിന്നീടു വലിയ ഒാഫറുകളൊന്നും ലഭിച്ചില്ല. മലയാളിയാണെങ്കിലും മലയാള
സിനിമയിലും മികച്ച വേഷങ്ങളൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല.
എങ്കിലും റാംപിലെ രാജകീയ ചുവടുവയ്പ്പിനു ഫാഷന്‍ ഡിസൈനര്‍മാര്‍
വിളിക്കുന്ന ഹോട്ട് സുന്ദരിയാണു പാര്‍വതി ഒാമനക്കുട്ടന്‍.