മിസ് സൗത്ത് ആഫ്രിക്ക ലോക സുന്ദരി

സൗത്ത് ആഫ്രിക്കന്‍ സുന്ദരി റോളന്‍ സ്ട്രോസ് ലോക സുന്ദരിപ്പട്ടം ചൂടി.
ഫസ്റ്റ് റണ്ണര്‍ അപ്പായി മിസ് ഹംഗറി എഡിന കുല്‍ക്സറും സെക്കന്‍
റണ്ണറപ്പായി മിസ് അമേരിക്ക എലിസബത്ത് സാഫ്രിത്തും ലോക കിരീടത്തിനു
തൊട്ടരികിലെത്തി. ലണ്ടനില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണു
മിസ് വേള്‍ഡ് സൌന്ദര്യ കിരീടത്തിന്റെ ഫലപ്രഖ്യാപനം വന്നത്. സെമി
ഫൈനലില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും
മിസ് ഇന്ത്യ കോയല്‍ റാണെ അവസാന റൗണ്ടില്‍ നിരാശപ്പെടുത്തി.
ആദ്യ പത്ത് സ്ഥാനക്കാരെ അനൗണ്‍സ് ചെയ്തതു ശ്വാസമടക്കിപ്പിടിച്ചാണ് ലോകം
കാതോര്‍ത്തത്. മിസ് ഓസ്ട്രേലിയ, മിസ് മെക്സിക്കോ, മിസ് അമേരിക്ക, മിസ്
കെനിയ, മിസ് ഹംഗറി, മിസ് ബ്രസീല്‍, മിസ് ഗയാന, മിസ് ഇംഗ്ലണ്ട്, മിസ്
സൌത്ത് ആഫ്രിക്ക.... ഒടുവില്‍ ഒന്നാം സ്ഥാനക്കാരിയായി മിസ് ഇന്ത്യ
കോയല്‍ റാണെ. ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പ്രതീക്ഷയും കണ്ണുകളിലേന്തി
കോയല്‍ റാംപില്‍ വീണ്ടും ചുവടു വച്ചു. പക്ഷേ അവസാന ഫലത്തില്‍ കോയല്‍
പുറത്ത്.
മുന്‍ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ഭര്‍ത്താവ്
അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും അമ്മ വൃന്ദ റായ്ക്കുമൊപ്പം മല്‍സര
വേദിയിലെത്തിയിരുന്നു.