അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ലൊക്കെ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുടിയുള്ള ഭാഗത്ത് നിന്ന് ഫോളിക്കിളുകള്‍ ശേഖരിച്ച് മുടിയില്ലാത്തയിടങ്ങളില്‍ നട്ടു പിടിപ്പിക്കുന്ന ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി പ്രചാരത്തിലായതോടെ കഷണ്ടി വലിയ വിഷയമല്ലാതായി. എന്നാലും ഹെയര്‍ ട്രാന്‍സ്പ്ലാന്റിനെ ചുറ്റിപറ്റി പൊതുജനങ്ങള്‍ക്കിടയില്‍ നിരവധി സംശയങ്ങള്‍ ബാക്കിയാണ്. തന്റെ ആരോഗ്യത്തിന് ദോഷമാകുമോ, ഇതു ചെയ്താൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ ഇങ്ങനെ നീളുന്ന സംശയങ്ങൾ. ഹെയർട്രാൻസ്പ്ലാന്റ് ചെയ്ത് നല്ല സ്റ്റൈലിഷ് ലുക്കിൽ നടക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും മനസ്സിലെ സംശയങ്ങൾ അതിനു തടസ്സമായി നിലകൊള്ളും. പ്രധാനമായും 7 സംശയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ മനസ്സിലുള്ളത്. ആ സംയങ്ങള്‍ക്ക് ഡിഎച്ച്ഐ ഇന്റര്‍നാഷനലിന്റെ മെഡിക്കല്‍ ഡയറക്ടര്‍ മറുപടി നൽകുന്നു.
1. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത് സുരക്ഷിതമാണോ ?
ഡിഎച്ച്‌ഐയുടെ ഡയറക്ട് ഹെയര്‍ ഇംപ്ലാന്റ് ടെക്‌നിക് പോലുള്ള ആധുനിക രീതികള്‍ വന്നതോടെ തികച്ചും സുരക്ഷിതവും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതുമായ പ്രക്രിയയായി ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ മാറി. സുസ്ഥിരമായ പരിഹാരമാണ് അവ കഷണ്ടിക്ക് നല്‍കുന്നത്. പരിശീലനം നേടിയ വിദഗ്ധ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തുന്നത്. സ്‌ക്രീനിങ്, വൈദ്യ പരിശോധനകൾ എന്നിവ നടത്തി, രോഗിയുടെ ശരിയായ അവസ്ഥ മനസ്സിലാക്കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ട്രാന്‍സ്പ്ലാന്റ് ചെയ്താല്‍ സ്വാഭാവിക രീതിയില്‍ മുടിയുണ്ടാകും എന്ന് കണ്ടെത്തുന്ന രോഗികളില്‍ മാത്രമേ ശസ്ത്രക്രിയ ചെയ്യൂ.
2. ഏത് തരം ഡോക്ടർമാരാണ് ഇന്ത്യയിൽ ട്രാൻസ്പ്ലാന്റ് നടത്തുന്നത്?
ഹോമിയോപ്പതി ഡോക്ടർമാർ, ദന്തഡോക്ടർമാർ, ആയുർവേദ ഡോക്ടർമാർ, ഗൈനക്കോളജിസ്റ്റുകൾ തുടങ്ങിയവർ ശരിയായ പരിശീലനം ഇല്ലാതെ ഇന്ത്യയിൽ ട്രാൻസ്പ്ലാന്റ് സർജറി ചെയ്യുന്നുണ്ട്. എന്നാൽ ഡിഎച്ച് ഐയിൽ ഹെയർ ട്രാൻസ്പ്ലാന്റ് പ്രൊസീജ്യറിൽ ഉന്നത പരിശീലനം നേടിയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനുള്ള ഡോക്ടർമാർ മാത്രമാണ് ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ ചെയ്യുന്നത്.
3. ഡോക്ടർമാർ ആവശ്യമായ യോഗ്യതയുള്ളവരും പരിശീലനം നേടിയവരും ആണോ?
ലോകത്ത് ഒരു മെഡിക്കൽ കോളജിലും ഹെയർ ട്രാൻസ്പ്ലാന്റേഷൻ പഠിപ്പിക്കുന്നില്ല. കൃത്യമായ പരിശീലനമോ മൂല്യനിർണയമോ സർട്ടിഫിക്കേഷനോ ഇല്ലാതെ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതു മൂലം സുരക്ഷയ്ക്ക് ഭീഷണി ഉയരാറുണ്ട്. എന്നാൽ ഡിഎച്ച്ഐ യിലെ ഓരോ ഡോക്ടറും കൃത്യമായ പാഠ്യപദ്ധതി, മികവുറ്റ പരിശീലനം, കർശനമായ മൂല്യനിർണയം എന്നീ പ്രത്യേകതകളുള്ള ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റത്തിൽ വിപുലമായ പരിശീലനം പൂർത്തിയാക്കിയ ശേഷം ഡിഎച്ച്ഐ ഇന്റർനാഷണൽ ഹെയർ രജിസ്ട്രേഷൻ അക്കാദമിയുടെ സർട്ടിഫിക്കേഷൻ നേടിയവരാണ്.
4. ട്രാന്‍സ്പ്ലാന്റേഷന്‍ ഫലം എങ്ങനെ അളക്കും?
കംപ്യൂട്ടര്‍വൽകൃത അലോപേസിയ ടെസ്റ്റിലൂടെ ശസ്ത്രക്രിയ ചെയ്ത് നട്ടു വളര്‍ത്തിയ മുടിയിഴകളുടെ എണ്ണം അളക്കാന്‍ സാധിക്കും. എന്നാൽ ഇക്കാര്യം പല ക്ലിനിക്കുകള്‍ക്കും അറിയില്ല. മതിയായ പരിശോധനകളുടെ അഭാവത്തില്‍ ഇംപ്ലാന്റ് ചെയ്യുന്ന ഫോളിക്കിളുകളില്‍ ശരാശരി രണ്ടില്‍ ഒന്ന് മാത്രമേ വളരുകയുള്ളൂ എന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡിഎച്ച്‌ഐയിലെ ഗ്രാഫ്റ്റ് അതിജീവന നിരക്ക് 97 ശതമാനമാണ്. മറ്റ് ക്ലിനിക്കുകളില്‍ പോയി ഗ്രാഫ്റ്റ് പരാജയപ്പെട്ട് വരുന്നവരാണ് ഡിഎച്ച്‌ഐയിലെ രോഗികളില്‍ മൂന്നിലൊന്നു പേരും.
5. എന്ത് കൊണ്ടാണ് ചില ക്ലിനിക്കുകളില്‍ ട്രാന്‍സ്പ്ലാന്റിങ്ങിന് ചെലവ് കുറയുന്നത് ?
ചെലവ് കുറയുമ്പോൾ അതിനനുസരിച്ച് നിലവാരത്തിലും സുരക്ഷിതത്വത്തിലും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. യോഗ്യതയില്ലാത്ത ഡോക്ടർമാരും ടെക്നിഷ്യൻമാരും നിലവാരമില്ലാത്ത സൗകര്യങ്ങളും ഗുണമേന്മയില്ലാത്ത ഉപകരണങ്ങളുമായിരിക്കും അവിടെ ലഭ്യമാവുക. മാത്രമല്ല ഉപകരണങ്ങള്‍ ഒന്നിലധികം രോഗികളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് മൂലം മുറിവുണ്ടാകാനും അപകടസാധ്യത ഉയരാനും കാരണമാകും. ഉന്നത പരിശീലനം നേടിയ സര്‍ജന്മാരുടെ നേതൃത്വത്തില്‍, ഇറക്കുമതി ചെയ്യുന്ന ഉയർന്ന ഗുണമേന്മയും പേറ്റന്റുള്ളതുമായ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഡിഎച്ച്‌ഐയിലെ ശസ്ത്രക്രിയ ചെയ്യുന്നത്. ഒരു തവണ ഉപയോഗിച്ചശേഷം ഉപകരണങ്ങൾ നശിപ്പിച്ച് കളയുന്നതിനാല്‍ രോഗികള്‍ക്ക് മുറിപ്പാടുകളോ ഡോണര്‍ ഏരിയയില്‍ ആഘാതങ്ങളോ ഉണ്ടാകില്ല.
6. രോഗനിര്‍ണ്ണയത്തിന്റെയും അലോപേസിയ ടെസ്റ്റിന്റെയും പ്രാധാന്യം എന്താണ് ?
വിവിധ തരത്തിലുള്ള അലോപേസിയ ഉണ്ട്. ഇതിൽ ഏതു തരം അലോപേസിയ ആണെന്നു മനസ്സിലാക്കിയാലേ കൃത്യമായ ചികിത്സ സാധ്യമാകൂ. അതിന് ശരിയായ രോഗനിർണയം വേണം. നിര്‍ഭാഗ്യവശാല്‍ പല ക്ലിനിക്കുകളും ശരിയായ രോഗനിര്‍ണ്ണയം നടത്താതെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. ഡിഎച്ച്‌ഐയുടെ അലോപേസിയ നിർണയ സംവിധാനത്തില്‍ (ഡിഎസ്‌എ) ചര്‍മ്മ പരിശോധന, മനഃശാസ്ത്രപരമായ വശങ്ങള്‍, മുടിയിഴകളുടെ കൃത്യമായ എണ്ണമെടുക്കൽ, കംപ്യൂട്ടര്‍വത്കൃത അലോപേസിയ ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. ഇത് സമഗ്രവും ശാശ്വതവുമായ ചികിത്സാ പദ്ധതി കണ്ടെത്താനും അതു വഴി മുടി കൊഴിച്ചില്‍ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും സഹായകമാകും.
7. എങ്ങനെ നല്ലൊരു ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്ക് തിരഞ്ഞെടുക്കാം ?
ആരാണ് ശസ്ത്രക്രിയ നടത്തുന്നത് (100 ശതമാനവും ഡോക്ടറാണോ അതോ ഡോക്ടറുടെ പേരില്‍ ഏതെങ്കിലും ടെക്‌നീഷ്യനാണോ), ഹെയർട്രാന്‍സ്പ്ലാന്റ് ചെയ്യാൻ ഡോക്ടര്‍ എവിടെ നിന്നും പരിശീലനം നേടി, ക്ലിനിക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരുന്നുണ്ടോ, ഉണ്ടെങ്കില്‍ അവ ക്ലിനിക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, എതു തരം ഉപകരണമാണ് ഉപയോഗിക്കുന്നത്, ഉപയോഗശേഷം അവ നശിപ്പിക്കുന്നതിന് തെളിവുണ്ടോ, വിശ്വാസ്യയോഗ്യമായ ഫലങ്ങള്‍ ക്ലിനിക്കിനുണ്ടോ, ക്ലിനിക്കിലെ ചികിത്സ തേടിയ 10 പേരോട് സംസാരിക്കാനാരുമോ എന്നെല്ലാം ട്രാൻസ്പ്ലാന്റിങ്ങിന് മുൻപ് ഉറപ്പാക്കണം. ചെലവ് ഒരു പ്രധാന ഘടകമാണ്. എന്നാൽ സുരക്ഷയുടെ കാര്യത്തിലോ മികച്ച ഫലം ലഭിക്കുന്നതിലോ വിട്ടുവീഴ്ച ചെയ്യാന്‍ അത് കാരണമാകരുത്.
ഡിഎച്ച്‌ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ