സമ്മര്‍ദം, ഉൽകണ്ഠ, ആത്മവിശ്വാസം നഷ്ടപ്പെടല്‍ തുടങ്ങി മുടികൊഴിച്ചില്‍ ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇതിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന സ്ഥിതിയിലേക്ക് പലരും എത്തിയെന്നിരിക്കും. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന്റെ കാര്യത്തില്‍ എടുത്ത് ചാടി ഒരു തീരുമാനമെടുക്കുന്നത് പല കാരണങ്ങള്‍ കൊണ്ട് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്വാഭാവിക ലുക്ക് ലഭിക്കില്ല എന്നതാണ് ആദ്യ പ്രശ്നം. ഫോളിക്കിളുകളുടെ കുറഞ്ഞ അതിജീവന ശേഷി, മുടി ശേഖരിക്കുന്ന ഇടത്തിനുണ്ടാകുന്ന ക്ഷതം എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ വേറെയുമുണ്ട്.
എവിടെ നിന്ന് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നു എന്നതു സംബന്ധിച്ച ശരിയായ തീരുമാനം തുടക്കത്തില്‍ തന്നെ സ്വീകരിക്കേണ്ടത് സ്വാഭാവിക ലുക്ക് ലഭിക്കാനും ഡോണര്‍ ഏരിയയെ സംരക്ഷിക്കാനും അതിപ്രധാനമാണ്. ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റ്(FUT), ഫോളിക്കുലര്‍ യൂണിറ്റ് എക്സ്ട്രാക്ഷന്‍(FUE), ഡയറക്ട് ഹെയര്‍
ഇംപ്ലാന്റേഷന് (DHI) എന്നീ ഹെയർ ട്രാന്സ്പ്ലാന്റേഷന് രീതികള്‍ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുകയാണ് ഇവിടെ. ഹെയര്‍ട്രാന്‍സ്പ്ലാന്റേഷന്‍ പ്രക്രിയയിലും ഗുണനിലവാരത്തിലും ഫലത്തിലും ഡിഎച്ച്ഐ എന്തു കൊണ്ട് മറ്റുള്ളവരെക്കാൾ ഒരുപടി മുകളില്‍ നില്ക്കുന്നു എന്നും ലേഖനം വ്യക്തമാക്കുന്നു.
വിവിധ രീതികള്‍ വിശദമായി
കഷണ്ടിക്ക് പ്രതിരോധം തീര്‍ക്കുന്ന തലയിലെ ഒരു പ്രദേശത്ത് നിന്ന് ആരോഗ്യമുള്ള രോമകൂപമെടുത്ത് മുടിയില്ലാത്ത ഇടത്ത് നട്ടു വളര്‍ത്തുന്ന രീതി എന്ന് ഹെയര്‍ ട്രാന്‍സ്പ്ലാന്റിനെ ലളിതമായി പറയാം. ഫോളിക്കിളുകള്‍ ശേഖരിക്കുന്ന ഘട്ടവും അവ നട്ടുപിടിപ്പിക്കുന്ന ഘട്ടവും തുല്യപ്രാധാന്യമുള്ളതാണ്. FUT,FUE ടെക്നിക്കുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം എങ്ങനെ മുടിയിഴകൾ ശേഖരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. താഴെ അവ വിശദീകരിക്കുന്നു:
ഫോളിക്കുലര്‍ യൂണിറ്റ് ട്രാന്‍സ്പ്ലാന്റ്(FUT) എന്ന പരമ്പരാഗത രീതിയില്‍ നീളമുള്ള സ്ട്രിപ്പുകള്‍ ആയി ശിരോചര്‍മ്മം തലയുടെ പിന്നില്‍ നിന്നും അടര്‍ത്തിയെടുക്കുന്നു. ഒരു മൈക്രോസ്കോപ്പിന് കീഴില്‍ വച്ച് മുടിയിഴകൾ ഏക യൂണിറ്റുകളായി തരംതിരിക്കുന്നു. സ്ട്രിപ്പ് നീക്കം ചെയ്ത ശിരോചര്‍മ്മം തുന്നിച്ചേര്‍ത്ത് വയ്ക്കുന്നു. മറ്റ് ടെക്നിക്കുകളേക്കാൾ വേഗത്തില്‍ മുടിയിഴകൾ ശേഖരിക്കാമെന്നതിനാല്‍ ഈ രീതിക്ക് ചെലവ് കുറവാണ്. എന്നാല്‍ തലയുടെ പിന്നില്‍ പലഭാഗത്തായി മായാത്ത മുറിവടയാളങ്ങള്‍ അവശേഷിപ്പിക്കും എന്നതാണ് ഇതിലെ ഒരു പോരായ്മ. ചെറിയ മുടിയുള്ളവരിലും കീലോയ്ഡ് മുറിവിന്റെ പ്രശ്നമുള്ളവരിലും എളുപ്പം ശ്രദ്ധിക്കപ്പെടുന്ന തരം മുറിവടയാളം ഈ രീതിയിലൂടെ ഉണ്ടാകുന്നു.
ഫോളിക്കുലര്‍ യൂണിറ്റ് എക്സ്ട്രാക്ഷന്‍(FUE) എന്ന പരമ്പരാഗത രീതിയില്‍ ഹെയര്‍ ഫോളിക്കിളിനോ ഒരു കൂട്ടം ഹെയര്‍ ഫോളിക്കിളുകള്ക്കോ ചുറ്റും ശിരോചര്‍മ്മത്തില്‍ വട്ടത്തിലൊരു മുറിവ് പഞ്ച് ഉപയോഗിച്ച് ഉണ്ടാക്കുന്നു. എന്നിട്ട് ചെറിയൊരു മുറിവ് അവശേഷിപ്പിച്ച് കൊണ്ട് ഫോളിക്കിള്‍ ശേഖരിക്കുന്നു. ട്രീറ്റ്മെന്റ് ഏരിയയില്‍ നട്ടുപിടിപ്പിക്കാവശ്യമായ ഫോളിക്കിളുകള്‍ ലഭിക്കുന്ന വരെ സര്ജന് ഈ പ്രക്രിയ തുടരും. ഡോണര്‍ ഏരിയയില്‍ ചെറിയ വെളുത്ത മുറിവടയാളങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് ഈ തുളകള്‍ കരിയും. ഇവ ശ്രദ്ധിക്കപ്പെടുമോ ഇല്ലയോ എന്നത് സര്‍ജന്റെ വൈദഗ്ധ്യം അനുസരിച്ചിരിക്കും. വേഗത്തില്‍ കരിയുന്ന ഈ മുറിവ് എഫ്യുടിയുടെ അത്ര ദൃശ്യമാകില്ല.
ഡിഎച്ച്ഐ രീതിയിൽ രോഗിയുടെ ചർമത്തിൽ പാടുകൾ അവശേഷിപ്പിക്കുന്ന തരത്തിലുള്ള മുറിവ് ഉണ്ടാക്കുന്നില്ല, 1 മില്ലിമീറ്ററോ അതില്‍ കുറവോ വ്യാസത്തിലുള്ള പഞ്ചുകളിലൂടെ മുടിയിഴകള്‍ ഓരോന്നായി ഡോണര്‍ ഏരിയയില്‍ നിന്ന് ശേഖരിക്കുന്നു. ശസ്ത്രക്രിയയുടെ 100 ശതമാനവും സര്‍ട്ടിഫൈഡ് ആയിട്ടുള്ള സര്ജന് ചെയ്യുന്നതിനാല്‍ സ്ഥിരതയും ഉയര്‍ന്ന ഗുണനിലവാരവും ഉറപ്പ്.
FUT,FUE ടെക്നിക്കുകളില്‍ ഫോളിക്കിളുകള്‍ നട്ടുപിടിപ്പിക്കുന്ന രീതി ഒരേ പോലെയാണ്. ട്രീറ്റ്മെന്റ് ഏരിയയില്‍ ചെറിയ ചെറിയ വിടവുണ്ടാക്കി അതിലേക്ക് ഫോര്‍സെപ്സ് ഉപയോഗിച്ച് മുടി തള്ളി കയറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന മുടിയുടെ ചരിവും ദിശയും ആഴവും നിയന്ത്രിക്കാന്‍ സാധിക്കില്ല. ഇംപ്ലാന്റേഷന് ചെയ്യുന്നതാകട്ടെ സര്‍ജനു പകരം ടെക്നീഷ്യന്മാരും. ഈ പരമ്പരാഗത രീതിയില്‍ എത്ര ഫോളിക്കിളുകള്‍ ശേഖരിച്ചു എന്നതിലാണ് ഊന്നല്‍. അല്ലാതെ ഇംപ്ലാന്റേഷന് ശേഷമുള്ള അവയുടെ അതിജീവന ശേഷിയിലല്ല.
നിരവധി തവണ പരീക്ഷിച്ച് തെളിയിക്കപ്പെട്ടതും ഗുണനിലവാരമുള്ളതുമായ ഡിഎച്ച്ഐ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ടെക്നിക്ക് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും മികച്ച സമീപനം സ്വീകരിക്കുന്നത് വഴി രോഗികളുടെ സൗഖ്യം ഉറപ്പാക്കുകയും മുറിവടയാളമില്ലാതെ 100 ശതമാനവും സ്വാഭാവികമായ ലുക്ക് നല്‍കുകയും ചെയ്യുന്നു. തങ്ങളുടെ ടെക്നിക്കിനെ കുറിച്ച് തികഞ്ഞ വിശ്വാസമുള്ളതിനാല്‍ ഡിഎച്ച്ഐ ഇന്ത്യ മികച്ച ഫലം ഉറപ്പ് നല്കുന്നു.
എന്താണ് ഡിഎച്ച്ഐ ടെക്നിക്കിനെ മേന്മയേറിയതാക്കുന്നത്
1. പ്രക്രിയ ചെയ്യുന്നത് ഡിഎച്ച്ഐ സര്‍ട്ടിഫൈഡ് ഡോക്ടറാണ്, ടെക്നീഷ്യന്മാരല്ല
ലണ്ടന്‍ ഹെയര്‍ റിസ്റ്റോറേഷന്‍ അക്കാദമി വഴി നടക്കുന്ന പരിശീലനവും സര്‍ട്ടിഫിക്കേഷനും ഇവരുടെ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുന്നു.
2. ഹെയര്‍ ഫോളിക്കിളുകളെ കൈകൊണ്ട് പരമാവധി തൊടാതിരിക്കുന്നത് ഉയര്‍ന്ന അതിജീവന ശേഷി നല്കുന്നു
വിപണിയിലെ മറ്റുള്ളവരുടെ അതിജീവന ശേഷി 50-90 ശതമാനത്തിനിടയ്ക്കാണെങ്കില് സ്ഥിരമായി 90 ശതമാനത്തിന് മേല്‍ അതിജീവന നിരക്ക് കൈവരിക്കുന്നു
കുറച്ച് മുടിയിഴകൾ മതിയാകും
ഇത് പ്രധാനമാണ്, എന്തെന്നാല്‍ അതിജീവിക്കുന്ന മുടിക്ക് പണം മുടക്കിയിട്ടേ കാര്യമുള്ളൂ
3.പേറ്റന്റ് ചെയ്യപ്പെട്ട ടെക്നിക്ക്-ഏറ്റവും സൂക്ഷ്മമായ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് രീതി
സ്കാല്‍പലുകള്‍ ഇല്ല
സ്റ്റിച്ചുകള്‍ ഇല്ല
തികച്ചും വേദന രഹിതം
കണ്ടുപിടിക്കാവുന്ന തരം മുറിവടയാളമില്ല
പരിചരണത്തിന് ഹ്രസ്വമായ സമയം മതി (പിറ്റേന്ന് തന്നെ ചിലപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയും)
4. ഹൈപ്പോതെര്‍മോസോള്‍
ഹെയര്‍ ഫോളിക്കിളുകള്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച് കഴിഞ്ഞാല്‍ അവയവ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന തരം പ്രത്യേക പ്രിസര്‍വേറ്റീവ് സൊല്യൂഷനില്‍(ഹൈപ്പോതെര്‍മോസോള്‍) സൂക്ഷിക്കുന്നു. മുടിയുടെ അതിജീവന നിരക്ക് നിര്‍ണ്ണയിക്കുന്നതില്‍ ഇത് വളരെ പ്രധാനമാണ.്
ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് ഹൈപ്പോതെര്‍മോസോള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്കാണ് ഡിഎച്ച്ഐ. ഇത് മുടികളുടെ അതിജീവന നിരക്ക് 100 ശതമാനം വരെ നിലനിര്‍ത്തുന്നു.
5. സ്വാഭാവിക ഫലം ഉറപ്പ്
ഡിഎച്ച്ഐ ഇംപ്ലാന്റര്‍ എന്ന പ്രത്യേക ഉപകരണം ഉപയോഗിച്ച് ഹെയര്‍ ഫോളിക്കിളുകള്‍ ഇംപ്ലാന്റ് ചെയ്യുന്നതിനാല്‍ സ്പെഷ്യലിസ്റ്റ് ഡിഎച്ചഐ ഡോക്ടര്‍ക്ക് വച്ചു പിടിപ്പിക്കുന്ന മുടിയുടെ ദിശയും ആഴവും ആംഗിളും എല്ലാം നിയന്ത്രിക്കാന്‍ സാധിക്കും.
ഫലമോ സ്വാഭാവികമായ ലുക്ക് ഉറപ്പാകുന്നു.
ഡിഎച്ച്ഐ ഡോക്ടറുമായി ഓൺലൈൻ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് www.dhiindia.com സന്ദർശിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 1800 103 9300 ൽ വിളിക്കൂ, ഓൺലൈൻ കൺസൾട്ടേഷൻ ബുക്കിങ്ങിൽ 50% കിഴിവ് നേടൂ