മുടികൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും പ്രശ്നമാണോ? പരിഹാരവുമായി ഡിഎച്ച്ഐയുടെ ടോട്ടൽ കെയർ സിസ്റ്റം

മുടി കൊഴിഞ്ഞു പോകുന്നതും മുടിയുടെ കട്ടി കുറയുന്നതും മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഒരു പരിധിവരെയുള്ള മുടികൊഴിച്ചിൽ സർവ്വസാധാരണമാണ്. എന്നാൽ അധികമായി മുടി കൊഴിയുന്നത് അത്ര നിസ്സാരമായി കണക്കാക്കേണ്ടതല്ല. ഹോർമോൺ വ്യതിയാനം, രോഗാവസ്ഥ, പ്രായം, ജനിതികപരമായ ഘടകങ്ങൾ തുടങ്ങി മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്ന കാരണങ്ങൾ ഏറെയുണ്ട്. ഇത് ഇവ എന്തുതന്നെയാണെങ്കിലും മുടി സ്വാഭാവിക ലുക്കിൽ നിലനിർത്താൻ ഡിഎച്ച്ഐയുടെ ടോട്ടൽ കെയർ സിസ്റ്റം അങ്ങേയറ്റം പര്യാപ്തമാണ്. 1970 ൽ ആരംഭിച്ച ഡിഎച്ച്ഐ ഇന്റർനാഷനൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഈ ടെക്നോളജിയുടെ പിൻബലത്തോടെ ഇന്ന് ഹെയർ ട്രാൻസ്പ്ലാന്റേഷൻ മേഖലയിൽ മുൻനിരയിലുണ്ട്.
സുരക്ഷിതവും വേദന രഹിതവും ഫലപ്രദവുമായ രീതിയിൽ നഷ്ടപ്പെട്ട തലമുടി പുനസ്ഥാപിക്കുന്നതിന് ഡിഎച്ച്ഐ ഇന്റർനാഷനൽ വികസിപ്പിച്ചെടുത്ത ചികിത്സയാണ് ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റം. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തലമുടിക്ക് 100 ശതമാനം സ്വാഭാവിക വളർച്ചയും പരമാവധി സാന്ദ്രതയും ഈ ചികിത്സ ഉറപ്പ് നൽകുന്നു.
സെലിബ്രിറ്റികളും മുൻനിര ബിസിനസുകാരും സാധാരണക്കാരുമടക്കം ആയിരക്കണക്കിന് ആളുകൾക്ക് നഷ്ടപ്പെട്ട തലമുടി പുനസ്ഥാപിക്കാൻ ഡിഎച്ച്ഐ ഇന്റർനാഷണൽ സഹായിച്ചിട്ടുണ്ട്. പുതിയ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണിത്. രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണം നൽകുകയും പൂർണ ഫലപ്രാപ്തി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനാണ് ഡിഎച്ച്ഐ ഇന്റർനാഷനൽ ശ്രദ്ധ ചെലുത്തുന്നത്. ചികിത്സാ സമയത്ത് മറ്റ് ശരീരകോശങ്ങളെ ബാധിക്കാത്തതിനാൽ ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റം വഴിയുള്ള ഹെയർ ട്രാൻസ്പ്ലാന്റേഷൻ അപകടകരഹിതമാണെന്ന് സ്ഥാപനത്തിന്റെ വക്താവ് പറയുന്നു.
ഇവിടെ ചികിത്സ നേടിയവർക്ക് ഏറ്റവും പ്രകൃതിദത്തമായ രീതിയിൽ കാണപ്പെടുന്ന കേശഭംഗി ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ചികിത്സ നൽകുമെന്ന അവകാശവാദവുമായി എത്തുന്ന മറ്റു ക്ലിനിക്കുകളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്ത്യയിലും ആഗോളതലത്തിലും ലൈസൻസുള്ള ഡിഎച്ച്ഐ ക്ലിനിക്കുകളിൽ മാത്രമേ ഈ പ്രത്യേക പരിചരണം ലഭ്യമാകൂ. ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റത്തിന് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ക്ലിനിക്കുകളിൽ ഡിഎച്ച്ഐ ഇന്റർനാഷനൽ മുൻഗാമികളാണ്. ഇത്തരത്തിൽ ലൈസൻസ് ലഭിച്ചിട്ടുള്ള ക്ലിനിക്കുകളുടെ പട്ടിക ഡിഎച്ച്ഐ ഇന്റർനാഷനലിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവർ ടോട്ടൽ കെയർ സിസ്റ്റം ചികിത്സാരീതി അവലംബിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡിഎച്ച്ഐയുടെ ഔദ്യോഗിക ക്ലിനിക്കുകളിൽ തന്നെ ചികിത്സ തേടുന്നതാണ് ഉചിതം. ഈ ചികിത്സാ രീതിയിൽ ഹെയർ ഫോളിക്കളുകൾ ഓരോന്നായി വേർതിരിച്ചെടുക്കുകയും ഒരു ഗ്രാഫ്റ്റ് ട്രേയിൽ കൃത്യമായി അടുക്കി വയ്ക്കുകയും തുടർന്ന് മുടികൊഴിഞ്ഞ സ്ഥലത്ത് ഓരോന്നായി സ്ഥാപിക്കുകയും ചെയ്യുന്നു. ചികിത്സ തേടുന്നവരുടെ സുരക്ഷ ഉറപ്പാക്കാനായി ഡിസ്പോസിബിൾ ഉപകരണങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ട്രാൻസ് പ്ലാന്റ് ചെയ്യപ്പെടുന്ന തലമുടിയുടെ ആഴവും ദിശയും കൃത്യമാക്കാനായി പ്രത്യേക ഡിഎച്ച്ഐ ഇംപ്ലാൻഡർ ഉപയോഗിക്കുന്നതിനാൽ പൂർണ്ണമായും സ്വാഭാവിക ലുക്കിൽ തന്നെ തലമുടികൾ പുസ്ഥാപിക്കപ്പെടുന്നു. ഓരോ സ്ക്വയർ സെന്റീമീറ്ററിലും ഇംപ്ലാന്റ് ചെയ്ത മുടിനാരുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി ഡെൻസിറ്റി കാർഡ് ഉപയോഗിക്കുന്നതിനാൽ തലമുടിക്ക് പരമാവധി സാന്ദ്രത ഉറപ്പാക്കാനാവും.
കൃത്യതയിലും ശ്രദ്ധയിലും വിട്ടുവീഴ്ചയില്ലാതെ അത്യാധുനിക ഹെയർ ട്രാൻസ്പ്ലാന്റിംഗ് ചികിത്സയാണ് ഡിഎച്ച്ഐ വാഗ്ദാനം നൽകുന്നത്. ഡിഎച്ച്ഐ ടോട്ടൽ കെയർ സിസ്റ്റത്തിൽ ഗ്രാഫ്റ്റുകളുടെ അതിജീവന നിരക്കും ഉയർന്നുനിൽക്കുന്നു. മുറിവുകളോ തുന്നി ചേർക്കലുകളോ വേദനയോ ഇല്ലാതെ അത്ഭുതകരമായ ഫലങ്ങൾ നൽകുന്നു എന്നതാണ് പ്രത്യേകത. കൃത്യമായ പരിശീലനവും സർട്ടിഫിക്കേഷനും നേടിയ ഡിഎച്ച്ഐ മാസ്റ്റർ സർജന്മാരാണ് ട്രാൻസ്പ്ലാന്റേഷൻ നടത്തുന്നത്. ഉയർന്ന നിലവാരമുള്ള ഹെയർ ട്രാൻസ്പ്ലാന്റേഷൻ നൽകുക എന്നതിലുപരി ചികിത്സ തേടുന്ന ഓരോ വ്യക്തിക്കും ജീവിതത്തിൽ ഉടനീളം ആത്മവിശ്വാസം നൽകാൻ സഹായിക്കുക എന്നതാണ് ഡി എച്ച് ഐ ഇന്റർനാഷണലിന്റെ ലക്ഷ്യം.
ഓരോ രോഗികളുടെയും വ്യക്തിഗത പ്രത്യേകതകൾക്ക് അനുസൃതമായി ചികിത്സ നൽകാൻ സർട്ടിഫൈഡ് സർജന്മാരും വിദഗ്ധരായ ചികിത്സാ ഉപദേശകരുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. 2003 ലാണ് ഡിഎച്ച് ഐ ടോട്ടൽ കെയർ സിസ്റ്റം ചികിത്സ നൽകി തുടങ്ങിയത്. പിന്നീടിങ്ങോട്ട് ഈ ചികിത്സാരീതി കാലാനുസൃതമായി പരിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പരമ്പരാഗത ഹെയർ ട്രാൻസ്പ്ലാന്റിംഗ് സാങ്കേതിക വിദ്യകളെക്കാൾ കൂടുതൽ സ്വാഭാവിക ഫലം നൽകുന്നതിനായി അതിനൂതനമായ ഇംപ്ലാന്റേഷൻ നടപടിക്രമങ്ങളും പ്രത്യേക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.
ഐഎസ്ഒയുടെയും യുണൈറ്റഡ് കിങ്ഡത്തിന്റെ കെയർ ക്വാളിറ്റി കമ്മീഷന്റെയും സുരക്ഷാ നിലവാരങ്ങൾക്ക് അനുസൃതമായാണ് ചികിത്സ നടത്തപ്പെടുന്നത്. ഓരോ ചികിത്സയും ഗുണനിലവാരം പാരാമീറ്ററുകൾ ഉപയോഗിച്ച് അവലോകനം ചെയ്യപ്പെടുന്നു. തുടക്കകാലം മുതൽ തന്നെ തലമുടിയുടെയും തലയോട്ടിയിലെയും തകരാറുകളെ കുറിച്ച് ഗവേഷണം ചെയ്യുന്നതിനും രോഗനിർണയം നടത്തുന്നതിനും ഫലപ്രദമായ ചികിത്സകൾ വികസിപ്പിച്ചെടുക്കുന്നതിനും ഡി എച്ച് ഐ ഇന്റർനാഷണൽ അർപ്പണ മനോഭാവത്തോടെ ശ്രമിച്ചുവരുന്നു. ഇന്ത്യ, ലണ്ടൻ, ആഫ്രിക്ക, കോസ്റ്റാ റിക്കാ തുടങ്ങി 45 രാജ്യങ്ങളിൽ ഡി എച്ച് ഐ ഉണ്ട്. ഇന്ത്യയിൽ ഡി എച്ച് ഐ ബ്രാൻഡിന് 16 ലൈസൻസ്ഡ് ക്ലിനിക്കുകളാണുള്ളത്. വിപ്ലവകരമായ ചികിത്സാ രീതികളും വ്യക്തിഗത ഹെയർ ട്രാൻസ്പ്ലാന്റേഷൻ സ്ട്രാറ്റജിയും ഉപയോഗിച്ച് ഹെയർ ട്രാൻസ്പ്ലാന്റിംഗ് വ്യവസായത്തിന്റെ മുഖം മാറ്റാൻ ഡിഎച്ച് ഐ ഇന്റർനാഷണലിന് സാധിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ യുണീക്ക് ഡയഗ്നോസ്റ്റിക് സിസ്റ്റം ഫോർ അലോപ്പേഷ്യയിലൂടെ കൃത്യമായ രോഗനിർണയം സാധ്യമാണ്. ഹെയർ ട്രാൻസ്പ്ലാന്റ്, ബിയേർഡ് ട്രാൻസ്പ്ലാന്റ്, ഐബ്രോ റീസ്റ്ററേഷൻ, കോസ്മെറ്റിക് ഹെയർ പാച്ചസ്, പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ ഹെയർ ലോസ് ട്രീറ്റ്മെന്റ്, ആക്ടീവ റീജനറ ഹെയർ റീസ്റ്ററേഷൻ ട്രീറ്റ്മെന്റ്, ഗ്രോത്ത് ഫാക്ടർ കോൺസെൻട്രേറ്റഡ് ഹെയർ ഗ്രോത്ത് ട്രീറ്റ്മെന്റ്, എൽഎൽഎൽടി എഫ്ടിഎ അംഗീകാരമുള്ള ലേസർ തെറാപ്പി ലേസർ ക്യാപ്സ് ഹോം ട്രീറ്റ്മെന്റ് തുടങ്ങി നിരവധി ചികിത്സാരീതികൾ ഡി എച്ച് ഐ ക്ലിനിക്കുകളിൽ ലഭ്യമാണ്.

Book An Appointment