• 100 വർഷം
  • 10 നോവലുകൾ
  • 10 കഥാപാത്രങ്ങൾ
  • ഒരു നടൻ
  • മോഹൻലാൽ

സി.വി രാമൻപിള്ള (1858– 1922)
‘മാർത്താണ്ഡവർമ്മ, ധർമ്മരാജാ രാമരാജബഹദൂർ’ എന്നീ നോവലുകളിലൂടെ മലയാളിയുടെ മനസ്സിൽ സ്ഥാനം നേടിയ മഹാനായ നോവലിസ്റ്റാണ് സി.വി രാമൻപിള്ള. തിരുവനന്തപുരം കോട്ടയ്ക്കകത്ത് കൊച്ചുകണ്ണച്ചാർ വീട്ടിൽ പാർവതി പിള്ളയുടെയും നീലകണ്ഠപിള്ളയുടെയും മകനായി 1858 മേയ് 19-ന് ജനിച്ചു. 1922 മാർച്ച് 20–ന് അന്തരിച്ചു.

മലയാളത്തിൽ ചരിത്രനോവൽ രചനയ്ക്ക് തുടക്കം കുറിച്ച കൃതിയാണ് സി വി യുടെ ‘മാർത്താണ്ഡവർമ്മ’ 1891– ലാണ് മാർത്താണ്ഡവർമ്മ പ്രസിദ്ധീകരിച്ചത്. 1913– ൽ ‘ധർമ്മരാജയും’ 1919– ൽ ‘രാമരാജബഹദൂറും’ പുറത്തുവന്നു. 18–ാം നൂറ്റാണ്ടിലെ തിരുവിതാംകൂർ ചരിത്രത്തെ മുൻനിർത്തി രചിച്ചവയാണ് മൂന്നു നോവലുകളും.

ചന്ത്രക്കാരൻ
‘വാ അമ്മിണാ, വാ കൂട്ടില്ലാണ്ട് ചന്ത്രക്കാരൻ കൂത്താട്ടങ്ങള് മോടിയാവണില്ല. ബാഹാ! ചന്ത്രക്കാരന്റെ കരളിലെ ഉപ്പൊന്നു നക്കാൻ ഹിങ്ങു വാ...!!’’ ഇതു മലയാളസാഹിത്യത്തിലെ വേറിട്ട ശബ്ദം. കാലത്തിന്റെ കുലംകുത്തി ഒഴുക്കിനെ മറികടന്ന ധീര ശബ്ദം. ചന്ത്രക്കാരൻ മലയാളസാഹിത്യത്തിലെ വെറുമൊരു കഥാപാത്രമല്ല. ചരിത്രം തിരുത്തിയ ഇതിഹാസമാണ്. സി വി രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ’യിലെ രാമ നാമഠത്തിൽ പിള്ളയുടെ മകൻ, ‘ധർമ്മരാജാ’ എന്ന ചരിത്ര നോവലിലൂടെ മലയാള മനസ്സിന് പുതിയൊരു ഭാഷ നൽകി. ഇതേ കഥാപാത്രം തന്നെ ‘രാമരാജബഹദൂർ’ എന്ന നോവലിൽ കാളിപ്രഭാവ ഭട്ടനായി വീണ്ടും അവതരിച്ചപ്പോൾ ഭാവപ്പകർച്ചയുടെ പുതിയൊരു മാനമാണ് മലയാളസാഹിത്യം കണ്ടത്.

ഇരുനൂറ്റിയൻമ്പതു കൊല്ലം മുമ്പ് നടന്ന ചരിത്രസംഭവത്തിന്റെ പുനരാഖ്യാനം ആണ് ധർമ്മരാജാ എന്ന നോവൽ. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറ കണ്ടും കേട്ടും പരിചയിച്ചിട്ടില്ലാത്തൊരു ഭാഷയും ചുറ്റുപാടുകളുമാണ് നോവലിലുടനീളം. അതാണ് അതിന്റെ സൗന്ദര്യവും.

തിരുവിതാംകൂർ വാണ, ധർമ്മരാജാവ് എന്നു പേരുകേട്ട കാർത്തിക തിരുനാൾ രാമവർമ മഹാരാജാവിന്റെ പേരിൽ പ്രസിദ്ധമായ ധർമ്മരാജ എന്ന ചരിത്ര നോവൽ പക്ഷേ, മഹാരാജാവിന്റെ ജീവചരിത്രമല്ല, അദ്ദേഹത്തിന്റെ ദിവാനായി മാറിയ രാജാ കേശവദാസിന്റെ ജീവകാല ചിത്രണത്തിന്റെ ആദ്യഭാഗമാണ്. അടുത്ത ഭാഗം ‘രാമരാജ ബഹദൂർ’ എന്ന നോവലും. ‘ധർമ്മരാജാ’ യിലെ ചന്ത്രക്കാരൻ തന്നെയാണ് രാമരാജബഹദൂറിൽ കാളി പ്രഭാവ ഭട്ടനായും, മാണിക്യഗൗണ്ഡനായും പ്രത്യക്ഷപ്പെടുന്നത്.

ചന്ത്രക്കാരൻ എന്നാൽ രാജാവിന്റെ മുതൽപിടുത്തക്കാരൻ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നു കള്ളത്തരങ്ങളിലൂടെ കോടീശ്വരനായി, ഒരു പ്രദേശത്തിന്റെ തന്നെ ഉടയവനായി മാറിയ നിരക്ഷര പ്രഭുവാണ് ചിലമ്പിനേത്ത് കാളി ഉടയാൻ ചന്ത്രക്കാരൻ.
രാജ‍്യഭരണം തന്നെ കൈക്കലാക്കാൻ കലശലായ മോഹവുമായി നടന്നിരുന്ന ചന്ത്രക്കാരൻ പക്ഷേ, എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് ഒടുവിൽ ഇരുളിൽ മറയുകയാണ്.

©Copyright 2020 Manoramaonline. All rights reserved.