എ.എന്‍. ഷംസീര്‍
നിയമസഭാ സ്പീക്കര്‍. മിതത്വവും മെയ്വഴക്കവും ആജ്ഞാശേഷിയും സമവായവും സമം ചേർത്തിരിക്കേണ്ട ചെയറില്‍ ഷംസീറിന് ഇരിപ്പുറയ്ക്കുമോ എന്ന സംശയത്തെ അസ്ഥാനത്താക്കിയ പ്രവര്‍ത്തനങ്ങള്‍. സഭയുടെ കീഴ്്വഴക്കണാണ് പ്രധാനമെന്ന് ഭരണപക്ഷത്തെയും ഓര്‍മിപ്പിച്ച സ്പീക്കര്‍. ഗണപതിയുമായി ബന്ധപ്പെട്ടുനടത്തിയ മിത്ത് പരാമര്‍ശം വിവാദമായി. തുടര്‍ന്നുണ്ടായ ചര്‍ച്ചകളും സമരങ്ങളും എ.എന്‍.ഷംസീറിനെ വാര്‍ത്തകളില്‍ നിര്‍ത്തി.