അനില്‍ ആന്റണി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടില്‍നിര്‍ത്തിയ ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ ബിജെപി അനുകൂല പ്രസ്താവന നടത്തി വാര്‍ത്തകളില്‍. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലിന് നേതൃത്വം നല്‍കിയ അനിലിന്റെ പ്രസ്താവനയ്ക്ക് ബിജെപി കയ്യടിച്ചു. തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍നിന്ന് രാജി. ആ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തുവന്നതോടെ ബിജെപിയിലേക്ക് കൂടുമാറ്റം. അധികം വൈകാതെ ദേശീയ സെക്രട്ടറി പദവിയില്‍.