ഡോ. അരുണ്‍ സഖറിയ

നാടിനെ വിറപ്പിച്ച ഒറ്റയാനെ മെരുക്കിയ മയക്കുവെടി വിദഗ്ധനായ ഉദ്യോഗസ്ഥന്‍. വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം മുന്നില്‍നിന്ന് നയിച്ച ചീഫ് വെറ്ററിനിറി സര്‍ജന്‍. മയക്കുവെടിവച്ചും കുങ്കിയാനകളെ ഇറക്കിയും തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് തുറന്നുവിടാനായത് അരുണ്‍ സഖറിയയുടെ പിഴയ്ക്കാത്ത ശ്രമങ്ങളുടെ വിജയംകൂടിയായിരുന്നു. അനവധി മൃഗങ്ങളെ കൃത്യമായ ചികില്‍സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചും ശ്രദ്ധേയന്‍.