ജൂ‍‍ഡ് ആന്തണി ജോസഫ്

ഷോര്‍ട് ഫിലിമുകളില്‍ നിന്ന് 2018 എന്ന ബിഗ്ഫിലിമിലെത്തി ഓസ്കറിലേക്ക് ചുവടുവച്ച സംവിധായകന്‍. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ 2018 എന്ന സിനിമ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായാണ് ഓസ്കര്‍ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രളയദുരന്തം പശ്ചാത്തലമാക്കിയ സിനിമയുടെ സംവിധാനമികവിലൂടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ജൂഡിനുകഴിഞ്ഞു.