മിന്നു മണി

വയനാടന്‍ ചുരമിറങ്ങി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയരം താണ്ടിയ താരം. ഇന്ത്യയ്ക്കായി ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരം. രാജ്യാന്തര വനിതാ ട്വന്റി20യിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് സ്വന്തമാക്കിയാണ് മിന്നു മണി കായികചരിത്രത്തില്‍ പേരുചേര്‍ത്തത്. വര്‍ഷാവസാനം ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത്.