എസ്. സോമനാഥ്

ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ തൊട്ട ആദ്യദൗത്യത്തിന്റെ അമരക്കാരന്‍. ഐഎസ് ആര്‍ ഒ ചെയര്‍മാന്‍ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളി. രാജ്യത്തിന്‍റെ ബഹികാശ സ്വപ്നങ്ങളുടെ നായകനാകാനുള്ള നിയോഗം ഏറ്റെടുത്ത ആലപ്പുഴക്കാരന്‍. സൂര്യന്‍റെ അറിയാക്കഥകള്‍ തേടി ആദിത്യ എല്‍ വണ്‍ കുതിച്ചത് സോമനാഥിന്റെ ഇച്ഛാശക്തിയുടെ സാക്ഷ്യപത്രം. വീണ്ടും വലിയ വിജയങ്ങള്‍ക്കായി കഠിനപ്രയത്നം നടത്തുകയാണ് രാജ്യത്തിന്‍റെ വിശ്വസ്തന്‍.