നിബന്ധനകള്‍

ഇതുവരെ ചികില്‍സ തുടങ്ങാത്ത കാന്‍സര്‍ രോഗിയാവണം.

ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ആണ് ചികില്‍സ ലഭ്യമാവുക.

രോഗികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശവും ചികില്‍സാ രീതികളും ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ തീരുമാനിക്കും.

ലഭ്യമായ എല്ലാ മെഡിക്കല്‍ രേഖകളും ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന് കൈമാറണം.

ചികില്‍സയ്ക്ക് ഉപരിയായ ചെലവുകള്‍ വഹിക്കാന്‍ രോഗിയോ കുടുംബാംഗങ്ങളോ ബാധ്യസ്ഥരാണ്.

ചികില്‍സയുടെ ഫലം രോഗത്തിന്റെ തീവ്രത അനുസരിച്ചാവും. രോഗം മാറുമെന്ന ഉറപ്പ് ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലോ എം.എം.ടിവിയോ നല്‍കുന്നതല്ല.

മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത കാരണങ്ങളാ‍ല്‍ ചികില്‍സ വൈകുന്നതിനോ റദ്ദാകുന്നതിനോ ഇടയുണ്ട്.

ഒരുതവണ രോഗം ചികില്‍സിച്ചു ഭേദമായവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഈ പദ്ധതിയുടെ ഭാഗമായി ചികില്‍സ നല്‍കുന്നതല്ല.