ബ്ലെസി
ആടുജീവിതമെന്ന ചിത്രത്തിലൂടെ ബ്ലെസി ഇന്ത്യന്‍ സിനിമയ്ക്കുതന്നെ പുതിയ മേല്‍വിലാസം സമ്മാനിച്ചു. മരുഭൂമിയില്‍ ഒരു സാധാരണക്കാരന്‍ നേരിടുന്ന അതിജീവനപരീക്ഷണത്തിന്റെ കഥ സിനിമയാക്കാന്‍ പോയ സംവിധായകന്‍ ബ്ലെസിക്കും സംഘത്തിനും ജോര്‍ദാനിലെ മരുഭൂമിയില്‍ അതിജീവനം ആയാസകരമായിരുന്നു. പ്രതിബന്ധങ്ങളെ നേരിട്ട് സിനിമ യാഥാര്‍ഥ്യമായപ്പോള്‍ അത് ലോകസിനിമയ്ക്കുതന്നെ മലയാളത്തിന്റെ ഏറ്റവും വലിയ സംഭാവനയായി മാറി. വാര്‍ത്തകളില്‍ ബ്ലെസിയായിരുന്നു നായകന്‍.