അമൃത് ജോസ് അപ്പാടൻ

പാചക കലയിൽ തന്റെ കൈപുണ്യം പലകുറി തെളിയിച്ച
അമൃത് ജോസ് അപ്പാടൻ തിരുവനന്തപുരത്തെ
ഹിൽട്ടൻ ഗാർഡൻ ഇന്നിൽ 2014 മുതൽ ഷെഫ് ആണ് .
പൂനെയിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽപഠനം പൂർത്തിയാക്കിയ അമൃത്,
സ്വിറ്റ്സർലണ്ടിലെ എക്കോൾ ഹോട്ടെലിയർ ലവാസയിൽ നിന്നും ഉപരിപഠനം നേടി .
റിയാദിലെ റോയൽ കിച്ചണിൽ നിന്നും 2 മാസത്തെ ട്രെയിനിംഗ് നേടിയ ശേഷം 2010 ൽ
ഹൈദ്രാബാദിലെ കിംഗ്‌ ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ
ഷെഫ് ആയിക്കൊണ്ടായിരുന്നു തുടക്കം. ടസ്വിനോ ക്ലബ്, മാരിയറ്റ് തുടങ്ങി
പല ഇന്റർനാഷണൽ ഹോട്ടൽ ബ്രാന്റുകളിലും
അമൃത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.