അഞ്ജലി രാമസ്വാമി

അറിയപ്പെടുന്ന ഫുഡ്‌ സ്റ്റയിലിസ്റ്റ് ആയ
അഞ്ജലി രാമസ്വാമി 2009 ലാണ് തന്റെ കരിയർ ആരംഭിക്കുന്നത്.
ഐടിസി ദം പക്ത് എന്ന പരിപാടിയിലൂടെയായിരുന്നു തുടക്കം.
ഹോട്ടൽ താജ് പാലസിൽ ജൂനിയർ ഷെഫ് ആയിട്ടുള്ള പ്രവർത്തിപരിചയമാണ് അഞ്ജലിയെ
ഐടിസിയിൽ എത്തിച്ചത്. ചെറുപ്പം മുതൽ ഭക്ഷണം ഉണ്ടാക്കുന്നതിനോടും,
പുതിയ രുചികൾ പരീക്ഷിക്കുന്നതിനോടും ഉണ്ടാക്കിയ ഭക്ഷണം ഭംഗിയിൽ അലങ്കരിക്കുന്നതിനോടും
പ്രത്യേക ശ്രദ്ധ കാണിച്ച അഞ്ജലി,
പിന്നീട് തന്റെ കരിയർ ഇത് തന്നെയാണ് എന്ന് മനസിലാക്കുകയായിരുന്നു.
ഡൽഹിയിലെ ബെസ്റ്റ് യൂറോപ്യൻ ഫൈൻ ഡൈനിംഗ് റെസ്സ്റ്റോറന്റിലെ ഷെഫ് ആയിക്കൊണ്ടായിരുന്നു അഞ്ജലിയുടെ തുടക്കം. ഇപ്പോൾ ഫുഡ്‌ സ്റ്റയിലിംഗ്
രംഗത്ത് 10 വർഷത്തിലേറെ പരിചയം വിവിധ മേഖലകളിലൂടെ അഞ്ജലിക്കുണ്ട്.