ജുവൽ മേരി

ചലച്ചിത്ര നടി, ടിവി അവതാരക ,
മോഡൽ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയയാണ് ജുവൽ മേരി.
മഴവിൽ മനോരമയുടെ ടാൻസ്‌ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെയാണ് ജുവൽ മിനിസ്ക്രീനിലെത്തുന്നത്.
തുടർന്ന് , സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കമല ചിത്രമായ ഉട്ടോപ്യയിലെ രാജാവിലും മമ്മൂട്ടിയുടെ നായിക ജുവൽ മേരി തന്നെ.
പ്രശസ്ത ഫശാൻ ഡിസൈനർ സഞ്ജന ജോണിന്റെ നിരവധി ഡിസൈനുകൾ ജുവൽ മേരി റാമ്പിൽ എത്തിച്ചിട്ടുണ്ട്. അവതാരക എന്നനിലയിൽ ജുവൽ ഇതിനോടകം മുന്നൂറിലേറെ വേദികൾ പിന്നിട്ടു കഴിഞ്ഞു.
മെട്രോ മനോരമ ഷീ വാഗത്തോണ്‍ , ഐഡിയ റോക്ക് സ്റ്റാർ ഇന്ത്യ 2014,
റേഡിയോ മാംഗോ ഡസിബൽ , മനോരമ സൈക്കിൾത്തോണ്‍
തുടങ്ങി നിരവധി ഈവന്റുകൾ
അവതരിപ്പിച്ചതും ജുവൽ തന്നെ