മാത്തുകുട്ടി

മാത്തുകുട്ടി കീച്ചേരിൽ എന്ന് പറയുന്നതിനേക്കാൾ
ആർ ജെ മാത്തുകുട്ടി എന്ന് പറയുന്നതാകും മനസ്സിലാക്കാൻ എളുപ്പം. റേഡിയോ ജോക്കിയായി വന്നു,
ജനങ്ങളുടെ മനസ്സ് കീഴടക്കിയ
മാത്തുകുട്ടി തിരക്കഥ രചയിതാവ്, ഡബ്ബിംഗ് ആർടിസ്റ്റ്, നടൻ എന്നീ നിലകളിലും പ്രസിദ്ധനായി.
കൊച്ചി സ്വദേശിയായ മാത്തുകുട്ടി 1985 ൽ ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു.
2006 ൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടിയ മാത്തുകുട്ടി, തുടർന്ന് കേരള പ്രസ്‌ അക്കാദമിയിൽ നിന്നും ജേണലിസത്തിൽ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ നേടി.
തുടർന്ന് ഒരു മലയാള പത്രത്തിൽ ട്രെയിനിയായി കരിയർ ആരംഭിച്ചു.
ഇതിനിടക്ക് കേവലം ഒരു ഹോബിയായി മാത്രം തുടങ്ങിയ റേഡിയോ ജോക്കി എന്ന തൊഴിൽ പതിയെ സ്ഥിരപ്പെടുകയായിരുന്നു .
ചില മലയാള ചിത്രങ്ങളിൽ അഥിതി വേഷത്തിലും മാത്തുകുട്ടി എത്തിയിട്ടുണ്ട്.
ഡബ്ബിംഗ് ആർടിസ്റ്റ് എന്ന നിലയിൽ കൂതറ എന്ന ചിത്രത്തിൽ ഭരതിന് ശബ്ദം നൽകിയിട്ടുണ്ട്.
യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിനായി സംഭാഷണം എഴുതിയതിലൂടെയും മാത്തുകുട്ടി പ്രശസ്തനാണ്