പി വി പ്രദീപ്‌

പാലക്കാട് സ്വദേശിയായ പി വി പ്രദീപ്‌ വളരെ ചെറുപ്പം മുതലേ
പാചകകലയെ സ്നേഹിച്ച വ്യക്തിയാണ്. അത് കൊണ്ട് തന്നെ , മുംബൈയിലെ ദാദർ കാറ്ററിംഗ് കോളേജിൽ നിന്നും പാചകം പഠിച്ച പ്രദീപ്‌ ഹ്യാത് റെജൻസി കുവൈത്ത്, മങ്കി ഐലണ്ട് ഹോട്ടൽ യുകെ, മെട്രോപോളിറ്റൻ ഹോട്ടൽ യുകെ തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിച്ചു.പാചക വിദഗ്ദൻ എന്ന നിലയിൽ കൂടുതൽ തിളങ്ങിയത് വിദേശത്തു തന്നെയായിരുന്നു. പാചക വിദഗ്ദരുടെ സംഘടനയായ ദി എമിരേറ്റ്സ് കുലീനറി ഗിൽഡ് (ECG) എന്ന സംഘടനയുടെ അംഗം കൂടിയാണ് പി വി പ്രദീപ്‌.
എമിരേറ്റ്സ് അക്കാഡമി ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിസിറ്റിംഗ് ഫാക്കൽറ്റി കൂടിയാണ് ഇദ്ദേഹം. പുതിയ പാചക വിദഗ്ദരെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്നതാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം. ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിനെ തുടർന്ന് ഏറ്റവും വലിയ ബിരിയാണി വച്ചു എന്ന റെക്കോർഡ്‌ ഇദ്ദേഹത്തിന് സ്വന്തമാണ്. മാത്രമല്ല 2007 ലും 2009 ലും 515 വിഭവങ്ങൾ ഉൾപ്പെടുത്തി ലോകത്തെ ഏറ്റവും വലിയ ബുഫെ തയ്യാറാക്കിയതിന്റെ ഗിന്നസ് റെക്കോർഡ്‌ കൂടി ഇദ്ദേഹത്തിന് സ്വന്തമാണ് . ഷെഫ് ടേയ്സ്റ്റ് ബഡ്സ് ,
അൽ രഹ്മാനിയ കാറ്ററിംഗ്, NEFMS & ബ്ലൂസ്റ്റാർ കിച്ചൻ ഇന്ടസ്ട്രി എന്നെ സ്ഥാപങ്ങൾ നടത്തിയിരുന്ന പ്രദീപ്‌, ഇപ്പോൾ വിദേശത്തു നിന്നും തിരിച്ചെത്തിയ ശേഷം ഹോട്ടൽ റെജൻസി ,ഗിഹ്മ്സ് (ഹോട്ടൽ മാനെജ്മെന്റ് ഇന്സ്ടിട്യൂറ്റ് ) എന്നിവ നടത്തുന്നു