രാജ്യാന്തര ചലച്ചിത്രമേളയില്‍ 'മലയാളി' പ്രതിഷേധം

ഗോവയിലെ നാല്‍പത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പനോരമ വിഭാഗത്തില്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ അഴിമതിയെന്നു ആരോപിച്ച് ഒരു സംഘം മലയാളി ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധം. താരമൂല്യമുള്ളതും കമ്പോളകേന്ദ്രീകൃതവുമായ ചിത്രങ്ങúള്‍ മാത്രമാണ് പനോരമയില്‍ ഉള്‍പ്പെടുത്തിയതെന്നും മൂല്യവത്തായ പല ചിത്രങ്ങളും തഴയപ്പെട്ടതായും മേളയുടെ പ്രധാന വേദിയായ ഐനോക്സിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ ഇവര്‍ ആരോപിച്ചു. ഡോ. ബിജു, പ്രകാശ് ബാരെ, സുദേവന്‍, ജയന്‍ ചെറിയാന്‍ തുടങ്ങിയവരാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്.

സജിന്‍ ബാബു സംവിധാനം ചെയ്ത അസ്തമയം വരെ, മികച്ച പരിസ്ഥിതി ചിത്രത്തിനുളള ദേശീയ പുരസ്കാരം നേടിയ ഡോ. ബിജുവിന്റെ പേരറിയാത്തവര്‍, സിദ്ദാര്‍ഥ് ശിവയുടെ സാഹിര്‍, ഓണ്‍ലൈന്‍ ഫണ്ടിങ്ങിലൂടെ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പൊക്കം തുടങ്ങിയ ചിത്രങ്ങള്‍ മികച്ചവയായിട്ടും പനോരമ സിലക്ഷന്‍ ജൂറി തഴഞ്ഞതായി ഇവര്‍ പറഞ്ഞു. അതേസമയം, ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെട്ട 26 ചിത്രങ്ങളില്‍ ഏഴെണ്ണം വീതം മലയാളം, മറാത്തി ചിത്രങ്ങളാണ്. ദൃശ്യം(സംവിധാനം - ജീത്തു ജോസഫ്), 1983(എബ്രിഡ് úഷൈന്‍), ഞാന്‍ സ്റ്റീവ് ലോപ്പസ്(രാജീവ് രവി), നോര്‍ത്ത് 24 കാതം(അനില്‍ രാധാകൃഷ്ണ മേനോന്‍), മുന്നറിയിപ്പ്(വേണു), സ്വപാനം(ഷാജി എന്‍. കരുണ്‍), ഞാന്‍(രúഞ്ജിത്) എന്നിവയാണ് ഇത്തവണ മേളയിലെ ഇന്ത്യന്‍ പനോരമയിലെ മലയാള ചിത്രങ്ങള്‍. ബംഗാളിയില്‍ നിന്ന് അഞ്ച്, ഹിന്ദിയില്‍നിന്നു രണ്ട്, അസമീസ്, കന്നഡ, തമിഴ്, ഖാസി, ഒഡിയ ഭാഷകളില്‍നിന്ന് ഒാരോ ചിത്രങ്ങളും പനോരമയില്‍ ഇടം നേടി..

© Copyright 2014 Manoramaonline. All rights reserved.