online-logo

23 വനിതാ സംവിധായകര്‍; 26 പടം

article-image

സിനിമയെ വികാര വിനിമയത്തിനുള്ള ശക്തമായ മാധ്യമമാക്കിയ ഒരുകൂട്ടം വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ കൊണ്ടു ശ്രദ്ധേയമാകുകയാണ് ഇൌ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള. വിവിധ വിഭാഗങ്ങളിലായി 23 വനിതാ സംവിധായകരുടെ 26 ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്. കേവലം സ്ത്രീപക്ഷ ചിന്തകളിലൊതുങ്ങാതെ, ക്ളാസിക്കല്‍ റിയലിസത്തെയും വൈകാരിക യാഥാര്‍ഥ്യങ്ങളെയും അവര്‍ തിരശീലയില്‍ ചിത്രീകരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ സിനിമയ്ക്കു നല്‍കിയ വിശാല പ്രവര്‍ത്തന മണ്ഡലം ഉപയോഗപ്പെടുത്തി സ്വതന്ത്ര ചിന്താ പ്രവാഹത്തെ തിരശീലയിലൂടെ അവതരിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ജാപ്പനീസ് വനിതാ സംവിധായിക കണ്ടംപററി വിഭാഗത്തില്‍ നവോമി കവോസുവിന്റെ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

12 ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മല്‍സര വിഭാഗത്തില്‍ രണ്ടു ചിത്രങ്ങള്‍ സ്ത്രീ സംവിധായകരുടെതാണ്. ജാപ്പനീസ് സിനിമാ ലോകത്തെ ശക്തമായ സ്ത്രീസാന്നിധ്യമായ 45കാരി നവോമി കവാസെയുടെ നാലു ചിത്രങ്ങളും കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ് വിഭാഗത്തെ ആകര്‍ഷകമാക്കും. 36 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 19 അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആന്‍ഹുയി, ടെലിവിഷന്‍ അവതാരക എന്ന നിലയില്‍ പ്രശസ്തയായ ഴാങ് മെങ് എന്നിവരുടെ സിനിമകള്‍ ചൈനീസ് ഫിലിം പാക്കേജില്‍ പ്രദര്‍ശിപ്പിക്കും. കലുഷിതമായ ഹോംങ്കോം പശ്ചാത്തലമാക്കി ആന്‍ നിര്‍മിച്ച ചിത്രമാണ് ദി ഗോള്‍ഡന്‍ ഇറ. ഴാങ്ങിന്റെ മൂന്നാമത്തെ ചിത്രമാണ് അങ്കിള്‍ വിക്ടറി. കണ്‍ട്രിഫോക്കസ്-ടര്‍ക്കി എന്ന വിഭാഗത്തിലെ ഏക സ്ത്രീ സാന്നിധ്യമാണ് യസിം ഉസ്താഗുലു.
യസിം തിരക്കഥയെഴുതി സംവിധാന ംചെയ്ത പണ്ടോറാസ് ബോക്സ്, ഗ്രീക്ക് പുരാണത്തിലെ പണ്ടോരയുടെ പെട്ടിതുറന്നതുപോലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്കിടയില്‍പ്പെടുന്ന ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്നു.

ഫ്രഞ്ച് ഫിലിം പാക്കേജില്‍ മൂന്നു വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ട്. ചലച്ചിത്രമേളയുടെ ജൂറി അംഗമായ സുമിത്രാ ദാവെയുടെ വാസ്തുപുരുഷ്, മാഗ്സസെ അവാര്‍ഡ് ജേതാവായ ഡോ. ഭാസ്കര്‍ നാരായണന്റെ കഥ പറയുന്നു. ലോക സിനിമാവിഭാഗം 13 സ്ത്രീ സംവിധായകരുടെ സാന്നിധ്യം കൊണ്ടു സമ്പന്നമാണ്. അനു മേനോന്‍ ഉള്‍പ്പെടെ 11 സംവിധായകര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ഇന്ത്യന്‍ സിനിമയായ 'എക്സ്' ഉം ഇൌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

open-forum