online-logo

നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ സന്തോഷം

അടൂര്‍ ഗോപാലകൃഷ്ണന്‍

article-image

ചലച്ചിത്രമേളയില്‍ ചിത്രങ്ങളുടെ നിലവാരം വര്‍ദ്ധിച്ചുവെന്ന് അഭിപ്രായം കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. പിന്നെ ഉള്ളതില്‍ വലിയ പരാതി ഡെലിഗേറ്റുകള്‍ക്ക് ഇരിപ്പിടങ്ങള്‍ തികയുന്നില്ലെന്നാണ്. സത്യത്തില്‍ ഇരിപ്പിടങ്ങള്‍ തികയുന്നില്ലെന്ന് പറയാന്‍ കഴിയില്ല. ഫെസ്റ്റിവലിന് നല്ല തിരക്കുണ്ട്.

എന്നാല്‍ ഈ തിരക്ക് ശ്രീ, കൈരളി, നിള എന്നീ തിയേറ്ററുകളിലും ഇടയ്ക്ക് ന്യൂവിലും മാത്രമാണ് അനുഭവപ്പെടുന്നത്. ബാക്കിയുള്ള തിയേറ്ററുകളിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലിലെ ചിത്രങ്ങളാണ് ഇതൊന്നും കാണാന്‍ ആരും തിരക്കു കൂട്ടുന്നില്ല. കഴിഞ്ഞ ദിവസം ദ പ്രസിഡന്റ് എന്ന ചിത്രം കാണാന്‍ ശ്രീയില്‍ സംഘര്‍ഷമായിരുന്നു.

അവിടെ പരിമിതമായ സീറ്റ് മാത്രമാണുള്ളത്. ഇതേ ചിത്രം നിശാഗന്ധിയില്‍ മൂവായിരം പേര്‍ക്ക് ഇരുന്ന് കാണാവുന്ന സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണാന്‍ തള്ളൊന്നുമില്ലായിരുന്നു. ധന്യ, രമ്യ, കലാഭവന്‍ പോലുള്ള തിയേറ്ററുകളിലും അത്രയൊന്നും തിരക്കില്ല. എല്ലാവര്‍ക്കും അവിടെയും പോയി ചിത്രങ്ങള്‍ കാണാന്‍ അവസരമുണ്ടെന്നിരിക്കെ പ്രധാന തിയേറ്ററുകളില്‍ എന്തിനാണ് ഇങ്ങനെ തള്ളുന്നതെന്ന് അറിയില്ല.

ആത്മാര്‍ത്ഥമായി സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ നടക്കുന്ന എല്ലായിടത്തും സിനിമകള്‍ കാണാവുന്നതാണ്. അല്ലാതെ പ്രതിഷേധിച്ചിട്ട് കാര്യമൊന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല..

open-forum