online-logo

നസീര്‍ സാറിനെയും മേളയുടെ ഭാഗമാക്കാന്‍ സാധിച്ചു

മണിയന്‍ പിള്ള രാജു(നടന്‍)

article-image

ഫെസ്റ്റിവലിന്റെ എക്സിബിഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഞാനാണ്. ഞാനാണ് നസീര്‍ സാറിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു എക്സ്ബിഷന്‍ നിര്‍ദ്ദേശിച്ചത്. അത് എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. ഐ എഫ് എഫ് കെ നിങ്ങള്‍ കണ്ടുനോക്കൂ. എല്ലാപ്രാവശ്യത്തെക്കാളും കുത്തിയിടിച്ച് ആള്‍ക്കാരല്ലേ. പ്രത്യേകിച്ച് സ്റ്റുഡന്‍സിന്റെ ഒരു പാര്‍ട്ടിസിപ്പേഷന്‍നാണ് ഏറ്റവും കൂടുതലായിട്ട് വന്നത്. ഒരുപാടു പേരുണ്ട്. കണ്ടു തുടങ്ങിയതേയുള്ളൂ. ഒരെണ്ണം കണ്ടു നണ്‍ എന്ന ചിത്രം . വെരിഗുഡ് ഫിലിം. അടുത്ത പടത്തിന് പോകുന്നു.

നസീര്‍ സാറിനെക്കുറിച്ച് പറയാം. നസീര്‍ സാറ് മരിച്ചിട്ട് ഇപ്പോള്‍ 25 വര്‍ഷമായി. അപ്പോള്‍ അദ്ദേഹത്തിന് കൊടുക്കുന്ന ഓണറാണ് നമ്മള്‍ ഈ ചെയ്യുന്നത്. അദ്ദേഹം ആദ്യം തൊട്ട് അഭിനയിച്ച സ്റ്റില്‍സും കാര്യങ്ങളുമെല്ലാമുണ്ട്. നസീര്‍ സാര്‍ റിക്കാര്‍ഡ് ഹോള്‍ഡര്‍ ആണ് 529 പടങ്ങളില്‍ അഭിനയിച്ചു. ശശികുമാര്‍ എന്ന ഡയറക്ടറുടെ 74 പടങ്ങളിലെ നായകനായിരുന്നു. ഷീലയുടെ കൂടെ 100 പടത്തിലെ നായകനായിരുന്നു. ആദ്യത്തെ സിനിമാസ്കോപ്പ് പടത്തിലെ നായകന്‍. നായകന്‍.

പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരുപാട് കാര്യങ്ങള്‍ നസീര്‍ സാറിന്‍റേതായി ഉണ്ട്. അദ്ദേഹത്തിന് പദ്മഭൂഷന്‍ കിട്ടിയിട്ടുണ്ട്. അന്ന് ഭരതും ഉര്‍വശിയും ഒന്നും ഇല്ലായിരുന്നെങ്കിലും ഇരുട്ടിന്റെ ആത്മാവിലെ അഭിനയത്തില്‍ പ്രസിഡന്റിന്റെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതാര്‍ക്കും അറിയില്ല. എന്തായാലും അടുത്ത ജനുവരി 26 ആകുമ്പോള്‍ നസീര്‍ സാര്‍ മരിച്ചിട്ട് 26 കൊല്ലമാകും.

open-forum