online-logo

അടുത്ത മേളയ്ക്ക് എന്റെയൊരു ചിത്രം ഉണ്ടാകും

മനോജ് കെ.ജയന്(നടന്‍)

article-image

കലാമൂല്യമുള്ള മികച്ച ചിത്രങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഇത്തവണത്തെ ചലച്ചിത്ര മേള. വിദേശ ഭാഷാ ചിത്രങ്ങളും, മലയാള ചിത്രങ്ങളും, മറ്റു ഇന്ത്യന്‍ ചിത്രങ്ങളും എല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്. സംഘാടനത്തിലും ഇത്തവണ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല.

എന്നാലും ചെറിയ ചെറിയ കാര്യങ്ങള്‍ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മേളയെക്കാള്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഇത്തവണ എത്തിയിട്ടുണ്ട്. മേള വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നു തെളിയിക്കുന്നതാണിത്. ഒട്ടേറെ കാണികളും ഇത്തവണത്തെ മേള കാണാന്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ അവര്‍ക്കെല്ലാം സിനിമ കാണാനുള്ള അവസരം ലഭിക്കുന്നില്ല. ഇതു പരിഹരിച്ച് സംഘാടകര്‍ മേളയെ ഇനിയും വിപുലീകരിക്കണം. അടുത്ത മേളയ്ക്ക് എന്റെയൊരു ചിത്രം കൂടി ഉണ്ടാകും..

open-forum