online-logo

സിനിമ ഇഷ്ടപ്പെടുന്ന പുതുതലമുറ

മുത്തുമണി (അഭിനേത്രി)

article-image

ഡാന്‍സിങ് അറബ്സ് നല്ല ചിത്രമായിരുന്നു. പക്ഷേ ഞാന്‍ എത്തപ്പെട്ടപ്പോഴേക്കും പടം തുടങ്ങിയിരുന്നു. എറണാകുളത്തുനിന്നു വരികയായിരുന്നു. ചിത്രങ്ങള്‍ കണ്ടു തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഈ ചുറ്റുപാടില്‍ എത്തുമ്പോള്‍ തന്നെ ഒരു സന്തോഷം ആണ്. സിനിമ കാണാന്‍ ഇഷ്ടമുള്ളവര്‍, സിനിമയെ അമിതമായി പാഷിനേറ്റ് ആയിട്ട് മനസിനോട് ചേര്‍ത്ത് നിര്‍ത്തുന്ന കുറേപ്പേരെ കാണുമ്പോള്‍ അവരോട് സമയം ചെലവിടുമ്പോള്‍ ഒരുപാട് സന്തോഷം. കൂടുതല്‍ സിനിമ കാണാന്‍ കാത്തു നില്‍ക്കുന്നു. ക്യൂനില്‍ക്കുന്നു എനിക്കേറ്റവും ചെയ്യാനിഷ്ടമുള്ള കാര്യമാണ് അഭിനയം.

അതിനുള്ളൊരു തട്ടകമായിട്ടോ അതിനുള്ളൊരു സ്പേസ് ആയിട്ടോ ആണ് സിനിമയെ ഞാന്‍ കാണുന്നത്. സിനിമയെ വളരെ മനസിനോട് ചേര്‍ത്ത് വച്ച് സമീപനം ചെയ്യുന്ന ഒരു പുതു തലമുറ ഉണ്ടായി വരുന്നതില്‍ കാണുമ്പോള്‍ വലിയ സന്തോഷമാണ്. എറ്റവും നല്ല സിനിമകള്‍ ഭാവിയിലേക്ക് ഉണ്ടാകും.

മേളയുടെ സംഘാടനസംവിധാനത്തെക്കുറിച്ച് വിലയിരുത്താന്‍ ഞാന്‍ ആളല്ല. ഞാന്‍ പ്രേക്ഷക മാത്രമാണ്. എനിക്ക് കാണണ്ട സമയങ്ങളില്‍ ക്യൂ നിന്നു തന്നെ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍ അപ്പോള്‍ അത്തരത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് പോയ്ന്റ് ഓഫ് വ്യൂവില്‍ ഞാന്‍ കമന്റ് പറയേണ്ട ഒരു ആളാവാത്ത സ്ഥിതിക്ക് ചോദ്യത്തിന് ഞാന്‍ ഉത്തരം പറയുന്നില്ല.

open-forum