online-logo

ഓപ്പണ്‍ ഫോറം ഉള്‍പ്പെടുത്തിയതില്‍ സന്തോഷം

ഡേവിസ് മാനുവൽ, പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി

article-image

ഒാപ്പണ്‍ ഫോറം ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയതില്‍ അതിയായ സന്തോഷം. ഒരു ചലച്ചിത്രം അതിന്റെ സംവിധായകനോടൊപ്പം ഇരുന്ന് കാണാനും സംശയങ്ങള്‍ ചോദിക്കാനും സംവദിക്കാനും അവസരം ലഭിക്കുകയെന്നത് അത്ര നിസാരമല്ല.

ശ്രീഹരി സാതെ സംവിധാനം ചെയ്ത മറാത്തി ചിത്രം ഏക് ഹസാരചി നോട്ട് ആണ് ഞാന്‍ കാണാനാഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്ന്. സിനിമ മാത്രമല്ല കൂടെ പഠിച്ച ഒരുപാട് സുഹൃത്തുക്കളെയും കൂട്ടുകാരെയും കാണാനും സൌഹൃദം പുതുക്കാനും സാധിക്കുന്ന വേദി കൂടിയാണ് എന്നെ സംബന്ധിച്ചടത്തോളം മേള.

ഒരു സിനിമാപ്രേക്ഷകന്‍ എന്ന നിലയില്‍ വിവാദങ്ങളെ ഞാന്‍ വകവെക്കാറില്ല. സിനിമ കാണുക. വിലയിരുത്തുക. സംവിധാകരോടും മറ്റും സംശയങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുക. .

open-forum