online-logo

ജനങ്ങള്‍ ഏറ്റെടുത്തു

നന്ദലാല്‍ ( സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ )

article-image

മേള നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. എല്ലാത്തവണയും പോലെ ഇത്തവണയും മേളയുടെ തുടക്കം മുതല്‍ ഞാന്‍ ഇവിടെയുണ്ട്. വിദേശ ചിത്രങ്ങള്‍ ആസ്വദിക്കാനും കാണാനും പറ്റുന്ന ഒരു ഇടമാണല്ലോ ഇത്തരത്തിലുള്ള ചലചിത്ര മേളകള്‍.

മലയാള സിനിമകള്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. സിനിമ കാണാന്‍ ഇടിച്ചു കയറുന്ന ജനമാണ് യഥാര്‍ഥത്തില്‍ ഇവിടെ മേളയുടെ സംഘാടകര്‍. മികച്ച സംഘാടനം മേളയുടെ വിജയമാണ്. ഓരോ തവണയും വളരെ മികച്ച രീതിയിലാണ് തിരുവനന്തപുരത്തെ ചലചിത്ര മേളകള്‍ സംഘടിപ്പിക്കുന്നത്. മികച്ച ചിത്രങ്ങളാണ് ഇത്തവണ മേളയ്ക്ക് എത്തിയിരിക്കുന്നത്. എല്ലാ അര്‍ഥത്തിലും ഇതൊരു വന്‍ വിജയമാണെന്നു പറയാം.

open-forum