online-logo

സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധിക്കണം

അരുണ ജി. (വീട്ടമ്മ )

article-image

ഫെസ്റ്റിവലില്‍ ഇത്തവണ എത്തിയ സിനിമകള്‍ പലതും ഗംഭീരം തന്നെയാണ്. അക്കാര്യത്തില്‍ മേള വിജയിച്ചിരിക്കുന്നു. ലോകത്തിറങ്ങുന്ന മികച്ച ചിത്രങ്ങള്‍ കാണാനും ചലചിത്ര പ്രതിഭകളെ അടുത്തറിയാനും സാധാരണക്കാരായ മലയാളികള്‍ക്ക് കിട്ടുന്ന സുവര്‍ണാവസരമാണ് തിരുവനന്തപുരം ചലചിത്രമേള.

പണംമുടക്കി ധാരാളം സിനിമകള്‍ കാണാന്‍ അസൌകര്യമുള്ള വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കാണ് മേള ഏറ്റവുമധികം പ്രയോജനപ്പെടുന്നത്. അതുകൊണ്ടുതന്നെ, ചലചിത്രങ്ങളുടെ കാര്യത്തിലെന്നപോലെ മറ്റു സൌകര്യങ്ങള്‍ ഒരുക്കുന്നതിലും സംഘാടകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം റിസര്‍വേഷന്റെ പേരിലും മറ്റുമുണ്ടായ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണം. അസൌകര്യങ്ങളില്ലാതെ സാധാരണ ഡലഗേറ്റുകള്‍ക്ക് അവസരമുണ്ടാക്കണം.

open-forum