online-logo

ലോകസിനിമകളുടെ കുറവ് നിരാശപ്പെടുത്തി

അജയ് ഘോഷ് (ജേര്‍ണലിസ്റ്റ്)

article-image

ഒട്ടനവധി പുതുമകളോടെയുള്ള മേളയാണ് ഇത്തവണ നടന്നുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ടീമാണ് ഈ മേളയുടെ ചുമതല ഈപ്രാവശ്യം ഏറ്റെടുത്തിരിക്കുന്നത്. അതിന്റേതായൊരു ഫ്രഷ്നെസ് ഈ മേളയില്‍ കാണുന്നുണ്ട്. ഓണ്‍ലൈനായിട്ടുള്ള ബുക്കിങ് സിസ്റ്റമെല്ലാം വളരെ നല്ലതായിട്ടാണ് തോന്നിയത്.

പിന്നെ അറിയാന്‍ കഴിഞ്ഞത് ഓണ്‍ലൈന്‍ ബുക്കിങ് സിസ്റ്റം മൊത്തം ക്യാന്‍സല്‍ ആക്കിയെന്നാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്തവരെ നിരാശപ്പെടുത്തിയിട്ടുണ്ട്. വലിയ തിരക്കില്ലാതെ സുഖമായിട്ടിരുന്ന് കാണാമെന്നൊരു പ്രതീക്ഷയോടുകൂടിയിട്ടാണ് വന്നത്. ആ രീതിയില്‍ ചെറിയ അസൌകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാല്‍ കൂടി മേളയ്ക്ക് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ ജനപങ്കാളിത്തമുണ്ടെന്ന് തോന്നിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇനി ജനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക സിനിമകളുടെ എണ്ണം കുറച്ചത്, ലോക സിനിമ കാണാനുദ്ദേശിച്ചാണ് മേളകളില്‍ എല്ലാവരും വരുന്നത്. അത് തീര്‍ച്ചയായും സിനിമയുടെ എണ്ണം കുറഞ്ഞത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഡെലിഗേറ്റുകള്‍ എല്ലാവരും വരുന്നത് ലോക സിനിമകള്‍ എന്താണെന്ന് അടുത്തറിയാനുള്ള അവസരത്തിനു വേണ്ടിയിട്ടാണ്. ലോക സിനിമകളുടെ എണ്ണം കുറയ്ക്കുന്നത് തീര്‍ച്ചയായിട്ടും മേളയ്ക്ക് ഒരു മോശമായ കാര്യം തന്നെയാണ്.

open-forum