online-logo

റിസര്‍വേഷന്‍ ഒഴിവാക്കിയത് വന്‍ നഷ്ടമായി

അക്ഷയ (എം എ സംഗീത വിദ്യാര്‍ഥിനി)

article-image

ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും തിരക്കുള്ള ഫിലിം ഫെസ്റ്റിവലാണ് ഇത്തവണത്തേത്. അതിനാല്‍ തന്നെ വിചാരിച്ച സിനിമകള്‍ കാണാന്‍ പറ്റുന്നില്ലെന്ന് ഒരു പരിഭവമുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായം കഴിഞ്ഞ മേളയില്‍ ഇത്തവണത്തേതിനേക്കാള്‍ നല്ല സിനിമകളും സൌെകര്യങ്ങളും ഉണ്ടായിരുന്നെന്നാണ്.

ഇത്തവണത്തെ മേളയില്‍ ഞാന്‍ കണ്ട സിനിമകളുടെ അടിസ്ഥാനത്തിലാണ് ഇൌ വിലയിരുത്തല്‍. സിനിമ കാണാന്‍ റിസര്‍വേഷന്‍ സംവിധാനമുണ്ടായിരുന്നത് ഒഴിവാക്കിയത് വന്‍ നഷ്ടമായി പോയി. പിന്നെ യുവാക്കള്‍ വരുന്നത് സിനിമ കാണാന്‍ അല്ല ഇവിടെ അടിച്ചുപൊളിക്കാനാണെന്ന് ഒരു പൊതു വിമര്‍ശനമുണ്ട്.

എനിക്ക് അങ്ങനെ ഫീല്‍ ചെയ്തിട്ടില്ല. ഞാനുള്‍പ്പെടെ എന്റെ സുഹൃത്തുക്കളെല്ലാം വരുന്നത് നല്ല സിനിമ കാണുന്നതിന് വേണ്ടി തന്നെയാണ്. കിസ് ഒാഫ് ലവ് പോലുള്ള പ്രതിഷേധങ്ങള്‍ക്കായി മേളയെ കരുവാക്കരുതെന്ന് ഒരു അഭിപ്രായം കൂടിയുണ്ട്. അനുഭാവം പ്രകടിപ്പിക്കാം എന്നാല്‍ പ്രതിഷേധങ്ങള്‍ വേണ്ട. അതിനുള്ള വേദി ഇതല്ല.

open-forum