ലക്ഷ്മി ജയന്‍ (വിദ്യാര്‍ഥിനി, യൂണി. കോളജ്)
കഴിഞ്ഞ തവണത്തെ മേളയുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഇത്തവണത്തെ കൂടുതല്‍ സിനിമകളും ബുദ്ധിജീവി സിനിമകളാണെന്ന് ഒരു അഭിപ്രായം ഉണ്ട്. സാധാരണക്കാരായ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കുറവാണെന്ന് എനിക്ക് തോന്നുന്നു.
പിന്നെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലുള്ളതായതിനാല്‍ പല സിനിമകളും കാണാന്‍ കഴിയുന്നില്ല.
റിസര്‍വേഷന്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. കാണേണ്ട സിനിമകളുടെ തിരഞ്ഞെടുക്കലിന് ഒരു പരിധി വരെ ഇത് സഹായിക്കുമായിരുന്നു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സംഘാടന മികവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ സിനിമകള്‍ കാണാനും ആസ്വദിക്കാനുമുള്ള അവസരമൊരുക്കലാകണം ചലച്ചിത്ര മേള.