online-logo

ആശങ്കകളാണ് മനസിൽ

അശ്വിന്‍ വല്ലത്ത് (അധ്യാപകന്‍)

article-image

കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യാന്തര ചലചിത്ര മേളയിലെ സ്ഥിരം അംഗമാണ് ഞാന്‍. മറ്റ് മേളകളെ അപേക്ഷിച്ച് ഇത്തവണ നിരവധി ആശങ്കകളാണ് മനസില്‍. അതില്‍ പ്രധാനപ്പെട്ടത് സിനിമകള്‍ കാണാന്‍ റിസര്‍വേഷന്‍ സൌകര്യം ഉപയോഗിക്കണം എന്നതാണ്. ഇക്കാര്യം പ്രാവര്‍ത്തികമാകുമെന്ന് കരുതുന്നില്ല.

ആകെയുള്ള കസേരകളുടെ എണ്ണത്തില്‍ മാത്രമേ ആളുകളെ തിയറ്ററില്‍ കയറ്റു എന്നാണ് മനസിലാക്കിയത്. പല ചിത്രങ്ങള്‍ കാണാന്‍ വിചാരിച്ചതിലും അധികം ആളുകളുണ്ടാകും പലപ്പോഴും തറയിലിരുന്ന് ഞങ്ങള്‍ സിനിമ കണ്ടിട്ടുണ്ട്. അതൊക്കെയാണ് ചലചിത്രമേളയുടെ ഹരവും. ചലചിത്രമേളയെ ആഘോഷമാക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

open-forum