online-logo

മൊത്തത്തില്‍ ഒരു ചേയ്ഞ്ച് ഉണ്ടായിട്ടുണ്ട്

നിവേദ് (ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍)

article-image

ചലച്ചിത്രമേളയെ കുറിച്ച് വ്യക്തമായൊരു ധാരണയില്ലാത്ത ആളാണ് ഞാന്‍. ഒരു തുടക്കക്കാരന്‍. പഠിക്കുന്ന കാലത്ത് മേളയെപ്പറ്റി റിവ്യൂ ഉണ്ടാക്കുക ഓടിനടന്ന് പടം കാണുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ പറഞ്ഞതു പോലെ ഇപ്രാവശ്യം കുറച്ചു കൂടി വായിച്ചിട്ട് അറിഞ്ഞിട്ട് കാണണമെന്നുണ്ടായിരുന്നു. സത്യം പറഞ്ഞാനുള്ളത് റിസര്‍വേഷന്‍ എടുത്തു വന്നത് നന്നായി എന്നാണ് തോന്നുന്നത്.

കാരണം ഈ മേളയുടെ തിരക്കിനിടയ്ക്ക് ലാപ്ടോപും ടാബും കൊണ്ട് റിസര്‍വേഷന്റെ പിന്നാലെ പോകാനൊന്നും ആര്‍ക്കും പറ്റില്ല. ക്യൂ നിന്ന് കഷ്ടപ്പെട്ട് കാണുന്നവര്‍ കണ്ടാല്‍ മതി. കുറേ ആള്‍ക്കാര്‍ വെറും ഷോ പോലെ, മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കുറേ വേഷം കെട്ടി വരിക. . അങ്ങനെ മാത്രം ആയി പോകുന്നു. അതു കോപ്രായം മാത്രം ആയി പോകും. അതല്ല അത്യാവശ്യം സിനിമയെപ്പറ്റി അറിയുന്നവര്‍ സീരിയസായി കാണുന്നവരാണ് മേളയില്‍ വരേണ്ടത് എന്നു തോന്നുന്നു. ഞാന്‍ ഇത്രയും അറിയുന്ന ആളല്ല.

പക്ഷേ എനിക്കും അറിയാന്‍ ആഗ്രഹമുണ്ട്. ഒരു തുടക്കക്കാരനെന്ന നിലയ്ക്ക്. ഒരാഴ്ചത്തെ ഒരു അടിച്ചുപൊളി എന്ന രീതിയാണ് ഇവിടെ കൂടുതല്‍പ്പേര്‍ക്കും. മൊത്തത്തില്‍ ഒരു ചേയ്ഞ്ച് ഉണ്ടായിട്ടുണ്ടല്ലോ അവിടെ അഡ്മിനിസ്ട്രേഷന്റെ കാര്യങ്ങളിലും. കുറെ ഡിബേറ്റുകള്‍ മുമ്പ് നടന്നു കഴിഞ്ഞു മേളയെപ്പറ്റിയിട്ട്. അടൂര്‍ ഗോപാലകൃഷ്ണനെങ്കിലും ഒരു മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

open-forum