online-logo

തിരക്കുകൂട്ടി സിനിമ കാണുന്നതിനോട് യോജിപ്പില്ല

ശ്വേത, കണ്ണൂര്‍(പിജി വിദ്യാര്‍ഥിനി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ഹൈദരാബാദ്)

article-image

പങ്കെടുക്കുന്ന രണ്ടാമത്തെ ചലച്ചിത്രമേളയാണ്. പതിനാറാമത് മേളയിലും പങ്കെടുത്തിരുന്നു. നാലു സിനിമകള്‍ മാത്രമേ ഇതിനകം കാണാനായുള്ളു. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നല്ലതായിരുന്നു. എന്നാല്‍ അത് നടപ്പാക്കിയ രീതി ശരിയായില്ല. കണ്‍ഫ്യൂഷനുകള്‍ ഒഴിവാക്കി നല്ല രീതിയില്‍ നടപ്പാക്കിയെങ്കില്‍ റിസര്‍വേഷന്‍ വിജയിച്ചേനെ. ആദ്യ ദിവസം രണ്ടു മണിക്കൂറോളം നേരം ക്യൂ നിന്നാണ് റിസര്‍വേഷന്‍ കൂപ്പണ്‍ നേടിയത്. തൊട്ടടുത്ത ദിവസം അത് വേണ്ടെന്നു വച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ തലേദിവസം വെറുതെ നഷ്ടമാക്കിയ സമയമോര്‍ത്ത് വിഷമം തോന്നി. സംഘാടകരുടെ ഭാഗത്ത് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ലെന്ന അഭിപ്രായമുണ്ട്. ഇതുവരെ കണ്ട സിനിമകളെക്കുറിച്ച് ഒപ്പം വന്ന കൂട്ടുകാര്‍ക്ക് സമിശ്രപ്രതികരണമാണ്. ഉന്തുംതള്ളും നടത്തി തിരക്കുകൂട്ടി സിനിമ കാണുന്നതിനോട് യോജിപ്പില്ല. തുടര്‍ദിനങ്ങളില്‍ നല്ല സിനിമകള്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.

open-forum