online-logo

വെറുതെ വന്നു കാണുന്നവരല്ല ഡെലിഗേറ്റ്സ്

നിഖില്‍ ( ഫിലിം സ്റ്റുഡന്‍റ് )

article-image

കൊച്ചിന്‍ മീഡിയ സ്കൂളില്‍ ഡയറക്ഷന്‍ കോഴ്സ് ചെയ്യുന്നു. സിനിമകള്‍ ഇറ്റ്സ് ഫൈന്‍. കോളജില്‍ നിന്നു കിട്ടാത്ത ലെവലില്‍ ഉള്ള ഒരു സെറ്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍ കിട്ടി. വേറൊരു സെറ്റ്അപ് ഫിലിം മേക്കിങ്ങിനേക്കുറിച്ചും പൊതുവേയുള്ള ആള്‍ക്കാരെക്കുറിച്ചുള്ള ഇന്‍ഫോര്‍മേഷന്‍സ് കിട്ടി.

സിനിമകള്‍ കൂടുന്നതുകൊണ്ട് ആള്‍ക്കാര്‍ക്ക് കുറെ നല്ല സിനിമകള്‍ മിസ് ചെയ്യാന്‍ സാധ്യതയുണ്ട്. സിനിമകള്‍ കുറവാണെങ്കിലും കാണാന്‍ പറ്റാതെ പോകുന്നതിനെക്കാളും ഉള്ള ഫിലിംസ് ആള്‍ക്കാര്‍ക്ക് കാണാന്‍ കിട്ടുന്നതാണ് ഏറ്റവും നല്ലത്. ഇവിടെവരുന്നവര്‍ വെറുതെ വന്നു കാണുന്നവരല്ല. അത്രയും എഫര്‍ട്ട് എടുത്ത് ആളുകള്‍ കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തിയറ്ററില്‍ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ആള്‍ക്കാര്‍ ഉണ്ടാകും.

മിനിമം ഡീസന്റ് തിയറ്ററിലെങ്കിലും റിലീസ് കിട്ടണം. ഇങ്ങനെയുള്ള ഫിലിംസ് ആളുകള്‍ കാണാതെ പോകും. ഞങ്ങളുടെ എഫേര്‍ട്ടും പ്രചോദനവുമായിരിക്കും ഇങ്ങനെയുള്ള മൂവീസ് റിലീസ് ചെയ്യുകയാണെങ്കില്‍.

open-forum