ഫഹദ് നസ്റിയ
വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം. താരങ്ങളെല്ലാം ഒരു കുടക്കീഴിലെന്ന
പോലെ അണിചേരുകയാണ് ഇരുവരുടെയും വിവാഹത്തിനായി.
പാര്‍വതി മേനോന്‍
ബാംഗൂര്‍ ഡേയ്സിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ ഫഹദിനെയും നസ്രിയയെയും
കാണുന്നത്. പിന്നീടിങ്ങോട്ട് ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. എന്റെ
അനിയത്തിക്കുട്ടിയാണ് നസ്രിയ, നച്ചൂട്ടി എന്നാണ് ഞാന്‍ വിളിക്കുന്നത്.
നച്ചൂട്ടിയുടെ കല്യാണം, ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്. വളരെ
പ്രാക്ടിക്കലായിട്ടുളള രണ്ട് പേരാണ് ഒരുമിച്ചു ചേരുന്നത്. അതുകൊണ്ട് തന്നെ
അവരുടെ ലൈഫ് അടിപൊളിയായിരിക്കും.
ഞാന്‍ ഇപ്പോ' എന്ന് നിന്റെ മൊയ്തീന്റെ ' സെറ്റിലാണ്... കല്യാണത്തിന് കൂടാന്‍
കഴിയുമോന്ന് അറിയില്ല. രണ്ട് പേര്‍ക്കും എന്റെ ആശംസകള്‍!
ജൂഡ് ആന്റണി ജോസഫ്
ഓം ശാന്തി ഓശാനയിലെ പൂജയെപ്പോലെ തന്നെ വളരെ സ്മാര്‍ട്ട് ആയിട്ടുള്ള
പെണ്‍കുട്ടിയാണ് നസ്റിയ. ആദ്യ ചിത്രത്തിലെ നായികയെന്നതിലുപരി നസ്റിയ എന്റെ
അടുത്ത സുഹൃത്ത് കൂടിയാണ്. ഫഹദിനും നസ്റിയയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.
ഓം ശാന്തി ഓശാനയിലെ ഗിരിയെയും പൂജയെയും പോലെ സന്തുഷ്ടമായ ഒരു കുടുംബ ജീവിതം
ഇരുവര്‍ക്കും ആശംസിക്കുന്നു.
സണ്ണി വെയിന്‍
ഫഹദിനും നസ്റിയയ്ക്കും എന്റെ വക അടിപൊളി ആശംസകള്‍ നേരുന്നു. കല്യാണവും
പിന്നീടുള്ള കുടുംബജീവിതവും മംഗളമായി തീരട്ടെ. രണ്ടു പേര്‍ക്കും ആശംസകളല്ലാതെ
മറ്റൊന്നും നല്‍കാന്‍ ഉദ്ദേശമില്ല.
അനില്‍രാധാകൃഷ്ണ മേനോന്‍
വിവാഹത്തിന് ശേഷം ജീവിതം ഒരു പ്രാരാബ്ധമായി തോന്നരുത്. കല്യാണം കഴിഞ്ഞാലും
ജീവിതം എന്‍ജോയ് ചെയ്യുക, അതാണ് എനിക്ക് ഫഹദിനോടും നസ്റിയയോടും പറയാനുള്ളത്.
പിന്നെ രണ്ടുപേര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
സ്രിന്ത
ഫഹദ് എന്റെ ഇക്കയെപ്പോലെയാണ്. ഭയങ്കര അടുപ്പമുള്ള രണ്ട് സുഹൃത്തുക്കളാണ് ഫഹദും
നസ്റിയയും. കല്യാണത്തലേന്നു തൊട്ടേ ഞാന്‍ നസ്റിയയുടെ വീട്ടിലാണ്. ഇവരുടെ
കല്യാണം പ്രമാണിച്ച് ഞാനാണ് വളരെയധികം ഹാപ്പി.