ഓസ്കറിലെ താരറാണിയാര് ?

ഓസ്കറിലെ മികച്ച നടിക്കുള്ള താരറാണി പട്ടം ചൂടാനും വാശിയേറിയ മത്സമാണ് ഇത്തവണ. ജൂലിയാന്‍ മോര്‍, റീസ് എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രധാന താരങ്ങള്‍. ബ്ലൂ ജാസ്മിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേറ്റ് ബ്ലാന്‍ഷെറ്റ് ആയിരുന്നു കഴിഞ്ഞ വര്‍ഷം മികച്ച നടിയായി തിരഞ്ഞെടുത്തത്.

ജൂലിയാന്‍ മോര്‍.

സിനിമ സ്റ്റില്‍ ആലിസ്

അഞ്ചാമത്തെ നോമിനേഷന്‍. അവാര്‍ഡ്: ഗോള്‍ഡന്‍ ഗ്ലോബ്, ബെഫ്റ്റ് 2003 ല്‍ ബെര്‍ലിന്‍ അവാര്‍ഡ് (ദി അവേഴ്സ്) ചിത്രങ്ങള്‍: ദ് ബിഗ് ലെബോസ്കി, സി സ്റ്റുപിഡ് ലവ്, ദി കിഡ്സ് ആര്‍ ഒാള്‍ റൈറ്റ് . ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടി എല്ലാ സ്ക്രിപ്റ്റും വായിക്കും. ഹോട്ടലില്‍ പാര്‍ട് ടൈം ജോലിക്കാരിയായിരുന്നിട്ടുണ്ട്.

റീസ് വിതര്‍സ്പൂണ്‍

സിനിമ വൈല്‍ഡ്

2006 ല്‍ ഒാസ്കര്‍ നേടി. ചിത്രം-വാക്ക് ദ് ലൈന്‍ മറ്റു പ്രധാന ചിത്രങ്ങള്‍: ദിസ് മെന്‍സ് വാര്‍, മോണ്‍സ്റ്റേഴ്സ് വേഴ്സസ് ഏലിയന്‍സ്, മഡ് പീപ്പിള്‍ മാഗസിന്‍ 2002 ല്‍ ലോകത്തെ50 സുന്ദര മനുഷ്യരില്‍ ഒരാളായി തിരഞ്ഞെടുത്തു. വെജിറ്റേറിയന്‍.

റോസ്മോണ്ട് പൈക്ക്

ചിത്രം: ഗോണ്‍ ഗേള്‍ ആദ്യ നോമിനേഷന്‍. ഒാസ്റ്റിന്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗോണ്‍ ഗേളിലൂടെ കിട്ടി. ചിത്രങ്ങള്‍: പ്രൈസ് ആന്‍ഡ് പ്രജുഡീസ്, ജാക്ക് റീച്ചര്‍, ഡൈ അനദര്‍ ഡേ. ജര്‍മനും ഫ്രഞ്ചും സംസാരിക്കും.

ഫെലിസിറ്റി ജോണ്‍സ്

ചിത്രം: തിയറി ഒാഫ് എവരിത്തിങ്

ആദ്യ ഒാസ്കര്‍ നോമിനേഷന്‍ . പ്രധാന സിനിമകള്‍: ദി അമേസിങ് സ്പൈഡര്‍മാന്‍-2, ലൈക്ക് ക്രേസി, ദി ഇന്‍വിസിബിള്‍ വുമണ്‍. മൂത്ത സഹോദരന്‍ ഫിലിം എഡിറ്ററാണ്.

മറിയോണ്‍ കാട്ടിയാഡ്

ചിത്രം: ടുഡേയ്സ് വണ്‍ നൈറ്റ്

2008 ല്‍ ഒാസ്കര്‍ നേടി (ലാ മോം) പ്രധാനസിനിമകള്‍: ദ് ഡാര്‍ക്ക് നൈറ്റ് റൈസസ്, ഇന്‍സെപ്ഷന്‍ റസ്റ്റ് ആന്‍ഡ് ബോണ്‍. ബെഫ്റ്റ് അവാര്‍ഡ് നേടിയ ആദ്യ ഫ്രഞ്ച് നടി, എക്കോളജിസ്റ്റാണീ നടി.