ആ മികച്ച ചിത്രങ്ങളെ പരിയപ്പെടാം

87ാമത് അക്കാദമി പുരസ്കാരത്തിന് ഇത്തവണ എട്ടു സിനിമകളാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ക്ളിന്റ് ഈസ്റ്റ് വുഡിന്റെ അമേരിക്കന്‍ സ്നൈപ്പര്‍ അലന്‍ജാന്‍ട്രേ ഗോണ്‍സാലസ് ഇനാറട്ടുവിന്റെ ബേര്‍ഡ്മാന്‍, റിച്ചാര്‍ഡ് ലിങ്ലേറ്ററിന്റെ ബോയ്ഹുഡ് , ഡെമിന്‍ ഷസെല്ലേയുടെ വിപ്ലാഷ്, വെസ് ആന്റര്‍സോണിന്റെ ദ് ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍, മാര്‍ട്ന്‍ ടെയ്ല്‍ടമിന്‍റെ ദി ഇമിറ്റേഷന്‍ ഗെയിം, ഏവ് ഡ്യൂവെര്‍നെയ്നിന്‍റെ സെല്‍മ, ജെയിംസ് മാര്‍ഷിന്റെ ദ് തിയറി ഒാഫ് എവരിതിങ് എന്നിവയാണ് മത്സരിക്കുന്ന ചിത്രങ്ങള്‍.

അമേരിക്കന്‍ സ്നൈപ്പര്‍

ക്ളിന്റ് ഈസ്റ്റ് വുഡിന്റെ സിനിമ. എണ്‍പത്തിയഞ്ചാം വയസിനോടടുക്കുന്ന അദ്ദേഹത്തിന്റെ ചെറുപ്പത്തെ നമിക്കേണ്ട ചിത്രം. ദൂരെ നിന്ന് ഉന്നം തെറ്റാതെ വെടിവയ്ക്കുന്ന പട്ടാളക്കാരന്റെ ജീവിതകഥ. . ആറ് ഒാസ്കര്‍ നോമിനേഷന്‍ നേടിയ പണം വാരിപടം. . ഡെന്‍വര്‍ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. . പ്ളസ്- അമേരിക്കന്‍ അഭിമാനം ഉയര്‍ത്തി. . മൈനസ്-തെറ്റായ സന്ദേശം നല്‍കി. അങ്ങനെ ചില അമേരിക്കക്കാര്‍ അപരനു നേര്‍ക്ക് ഒരു കാരണവുമില്ലാതെ വെടിയുണ്ട പായിച്ചു.

ബേര്‍ഡ്മാന്‍

മലയാളികള്‍ക്കും താല്‍പര്യം തോന്നുന്ന സംവിധാനശൈലിയുട ഉടമ അലന്‍ജാന്‍ട്രേ ഗോണ്‍സാലസ് ഇനാറട്ടുവിന്റെ പുതിയ സിനിമ. വേറിട്ട ഹോളിവുഡ് ചിത്രം. 21 ഗ്രാം, അമോസ് പെറോസ്, ബാബേല്‍ തുടങ്ങിയ ദുര്‍ബല ജന്മങ്ങളുടെ ആധുനിക എപ്പിക്കുകള്‍ തീര്‍ത്ത സംവിധായകന്‍. . ഒന്‍പത് ഒാസ്കര്‍ നോമിനേഷന്‍. ഗോള്‍ഡന്‍ഗോബ്, എഎഫ്ഐ, ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ്. ലണ്ടന്‍ ഫിലിംസര്‍ക്കിള്‍ അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു ബേഡ്മാന്‍. പലതവണ റിഹേഴ്സല്‍ നടത്തിയെടുത്ത നീണ്ട ടേക്കുകള്‍. വ്യക്തമായി കാണാവുന്നതു 16 കട്ടുകള്‍ മാത്രമാണ്. . ഷൂട്ടിങ്ങിന് എടുത്തതു രണ്ടുമാസം, എഡിററിങ്ങിനു രണ്ടാഴ്ച . ഫിലിപ്പ് പെറ്റിന്റെ ടവറുകള്‍ക്കിടയിലൂടെയുള്ള കയര്‍ യാത്രയുടെ സമയത്ത് ഇനാറട്ടു ഇതിലെ അഭിനേതാക്കള്‍ക്ക് ഒരു കാര്‍ഡ് അയച്ചു. അതിലെഴുതി: ഫിലിപ്പ് പെറ്റ് വീണാല്‍ നമ്മുടെ പടം വീഴും. . സിനിമ ശ്രദ്ധിച്ചു കാണുക-ഒരു സീനില്‍ മാര്‍ട്ടിന്‍ സ്കാര്‍സെസെയെ കാണാം-കാണികളില്‍ ഒരാളായി.

ബോയ്ഹുഡ്

റിച്ചാര്‍ഡ് ലിങ്ലേറ്ററിന്റെ സിനിമ-ഒരു കുട്ടിയുടെ 12 വര്‍ഷത്തെ ജീവിതം 12 വര്‍ഷം കൊണ്ടു ചിത്രീകരിച്ച അസാധാരണ സിനിമ. . ആറ് ഒാസ്കര്‍ നോമിനേഷന്‍. അവാര്‍ഡ്-ഗോള്‍ഡന്‍ ഗോബ്, ബെഫ്റ്റ. ബെര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും കിട്ടി. . വീട്ടില്‍ തുള്ളിച്ചാടി നടന്ന മകള്‍ ലോറോലിയെയും സംവിധായകന്‍ അഭിനയിപ്പിച്ചു. പക്ഷേ നാലഞ്ചു വര്‍ഷം കഴിഞ്ഞതോടെ കുട്ടിയുടെ താല്‍പര്യം നഷ്ടപ്പെട്ടു. ഇനി അഭിനയിക്കാന്‍ വയ്യ. എന്റെ കഥാപാത്രത്തെ കൊന്നുകളഞ്ഞേരേ എന്നായി മകള്‍. അച്ഛന്‍ തയാറായില്ല. ഒടുവില്‍ മകള്‍ അച്ഛന്റെ വഴിക്കുവന്നു. സാമന്തയെ അവതരിപ്പിച്ചുപൂര്‍ണമാക്കി. . 12 വര്‍ഷത്തിനിടയില്‍ സംവിധായകന്‍ റിച്ചാര്‍ഡ് ലിങ്ലേറ്റര്‍ മരിച്ചുപോയാല്‍ പകരക്കാരനെയും കണ്ടുവച്ചിട്ടാണു സിനിമ തുടങ്ങിയത്. എലന്‍ഹവാക്കായിരുന്നു ആ പകരക്കാരന്‍.

വിപ്ലാഷ് 

ഡെമിന്‍ ഷസെല്ലേ സംവിധാനം ചെയ്ത സിനിമ . അഞ്ച് ഒാസ്ര്‍ നോമിനേഷന്‍. 19 ദിവസം കൊണ്ടു ഷൂട്ടിങ് കഴിഞ്ഞു . എല്ലാ സീനിലും ആന്‍ഡ്രു വരുന്നു

ദ് ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍

വെസ് ആന്റര്‍സോണിന്റെ ചിത്രം. . ഒന്‍പതു നോമിനേഷന്‍. അവാര്‍ഡ്-ഗോള്‍ഡന്‍ ഗോബ്, ബെര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ ഗ്രാന്റ് ജൂറി പ്രൈസ് . 20 വര്‍ഷമായി വെസ് ആന്റര്‍സോണ്‍ സിനിമാരംഗത്തു സജീവമാണ്. പക്ഷേ ഇപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ചിത്രം നോമിനേഷന്‍നേടുന്നത്. നേടിയപ്പോള്‍ എണ്ണത്തില്‍ അതൊരു ഉല്‍സവമായി.

ദി ഇമിറ്റേഷന്‍ ഗെയിം 

മാര്‍ട്ന്‍ ടെയ്ല്‍ടം സംവിധായകന്‍. എട്ട് ഒാസ്കര്‍ നോമിനേഷന്‍.അവാര്‍ഡ്-ഗോള്‍ഡന്‍ ഗോബ്. ബ്രിട്ടന്റെ യുദ്ധയത്നത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയവ്യക്തി എന്നു ചര്‍ച്ചില്‍ വിശേഷിപ്പിച്ച അലന്‍ ടൂറിങിന്റെ ദുരന്തകഥ . ഏറ്റവും ഉയര്‍ന്ന തുകയ്ക്കു യൂറോപ്പിലെ പ്രദര്‍ശനാവകാശം വിറ്റുപോയ ഹോളിവുഡ് ചിത്രം

സെല്‍മ 

ഏവ് ഡ്യൂവെര്‍നെയ് സംവിധാനം ചെയ്ത ചിത്രം . രണ്ട് ഒാസ്കര്‍ നോമിനേഷന്‍. അവാര്‍ഡുകള്‍: എഎഫ്ഐ, സെന്‍ട്രല്‍ ഒഹിയോ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍. സെല്‍മ എന്ന പേര് അമേരിക്കന്‍ ജനതയുടെ വികാരത്തിന്റെ ഭാഗമാണ്. ചരിത്രപ്രസിദ്ധമായ വോട്ടവകാശ മാര്‍ച്ചിന്റെ തുടക്കം അവിടെ നിന്നായിരുന്നു. . അലബാമയിലെ സെല്‍മയില്‍ ഈ സിനിമ സൌജന്യമായി പ്രദര്‍ശിപ്പിച്ചു.

ദ് തിയറി ഒാഫ് എവരിതിങ്

ജെയിംസ് മാര്‍ഷിന്റെ സിനിമ .അഞ്ച് ഒാസ്കര്‍ നോമിനേഷന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ജീവിതകഥ .കോപ്പിറൈറ്റുള്ള സ്വന്തം ശബ്ദം ഹോക്കിങ്സ് ഈ സിനിമയില്‍ ഉപയോഗിക്കാന്‍ അനുവദിച്ചു. യഥാര്‍ഥ തിസിസും നല്‍കി. .ജേന്‍ ഹോക്കിന്‍സിന്റെ പുസ്തകം സിനിമയാക്കാനുള്ള അനുമതിക്കായി മൂന്നു വര്‍ഷത്തെ ശ്രമം വേണ്ടി വന്നു.