ഒരു വ്യാഴവട്ടം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം

87-ാമത് ഓസ്കര്‍ പുരസ്കാരത്തില്‍ മികച്ച ചിത്രത്തിന് പരിഗണിക്കപ്പെട്ടിരിക്കുന്ന ബോയ്ഹുഡിന് പ്രത്യേകതകള്‍ ഏറെയാണ്. ഒരു വ്യാഴവട്ടം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമെന്നാണ് ബോയ്ഹുഡ് അറിയപ്പെടുന്നത്.

12 വര്‍ഷം കൊണ്ട് ഷൂട്ട് ചെയ്ത ഒരു സിനിമ. ബോയ്ഹുഡ് എന്ന ഹോളിവുഡ് ചിത്രം സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു വന്‍സംഭവണ്. 2002ല്‍ തുടങ്ങിയ ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചത് 2013ല്‍ ആണ്. റിച്ചാര്‍ഡ് ലിന്‍ക്ളേറ്റര്‍ സംവിധാനം ചെയ്ത ചിത്രം ഏഴ് വയസുകാരന്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. അവന്റെ ബാല്യവും കൌമാരവും യൌവനവുമൊക്കെ ഈ സിനിമയില്‍ ചര്‍ച്ചയാകുന്നു. നായകന്‍ ഏഴു വയസുള്ളപ്പോഴാണ് ചിത്രം ആരംഭിക്കുന്നത്. ഇപ്പോള്‍ അവന് പതിനെട്ട് വയസുപൂര്‍ത്തിയാപ്പോഴാണ് ഈ ചിത്രവും പൂര്‍ത്തിയാകുന്നത്.

പ്രധാനകഥാപാത്രമായ കുട്ടി മുതല്‍ അഭിനേതാകള്‍ ആരും തന്നെ ഈ കാലയിളവില്‍ മാറിയിട്ടില്ല. അവരുടെ പ്രായം കൂടിയെന്നല്ലാതെ മറ്റൊരു മാറ്റവുമില്ല. ബിഫോര്‍ മിഡ്നൈറ്റ് എന്ന ചിത്രമൊരുക്കിയ റിച്ചാര്‍ഡ് ലിന്‍ക്ളേറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈതന്‍ ഹോക്, പാട്രിക, ബ്രാഡ് ഹോകിന്‍സ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഈ വര്‍ഷം സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ബോയ്ഹുഡിലൂടെ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗോബ് പുരസ്കാരവും റിച്ചാര്‍ഡ് ലിന്‍ക്ളേറ്റര്‍ സ്വന്തമാക്കി.