ഓസ്കറില്‍ നഗ്നനായി അവതാരകന്‍

87ാമത് ഓസ്കര്‍ പുരസ്കാരചടങ്ങില്‍ അവതാരകനായി എത്തിയ നീല്‍ പാട്രിക് ഹാരിസ് വേദി പൊളിച്ചടുക്കിയെന്നു തന്നെ പറയേണ്ടി വരും. നര്‍മരസമുള്ള സംഭാഷണങ്ങളിലൂടെ കാണികളെ കൈയിലെടുത്ത നീല്‍ ഒരു ഘട്ടത്തില്‍ പൂര്‍ണനഗ്നനായും വേദിയിലെത്തി കാണികളെ ഞെട്ടിച്ചു.

ഇത്തവണ മികച്ച നടന് മത്സരിക്കുന്ന മൈക്കല്‍കീറ്റന്‍റെ ബേര്‍ഡ്മാനിലെ രംഗമാണ് നീല്‍ അവതരിപ്പിച്ച് കാട്ടിയത്. ചിത്രത്തില്‍ കീറ്റണ്‍ നഗ്നനായി റോഡില്‍ കൂടി ഓടുന്ന രംഗമുണ്ട്. ഈ രംഗമാണ് ഡ്രെസ്സിങ് റൂമില്‍ നിന്നും അര്‍ദ്ധനഗ്നനായി ഓടിയെത്തി നീല്‍ അവതരിപ്പിച്ച് കാട്ടിയത്.