ആരാകും നടന്‍ ?

ഇത്തവണ ഓസ്കറിന് മികച്ച നടനുള്ള പുരസ്കാരത്തിന് കടുത്ത മത്സരമായിക്കും നടക്കുക. യുവതാരം എഡ്ഡി റെഡിമെയ്ന്‍ മുതല്‍ ഇതിഹാസതാരം മീക്കായേല്‍ കീറ്റന്‍ വരെയുള്ള താരങ്ങള്‍ മികച്ച നടനാകാന്‍ മത്സരിക്കുന്നു. 'ഡാളസ് ബയേഴ്സ് ക്ളബിലെ' അഭിനയത്തിന് മാത്യു മക്കണാഹേയായിരുന്നു കഴിഞ്ഞ തവണ മികച്ച നടനായി തിരഞ്ഞെടുത്തത്. ഇത്തവണ മത്സരിക്കുന്ന താരങ്ങളെ പരിയപ്പെടാം.

ബ്രാഡ് ലി കൂപ്പര്‍

സിനിമ അമേരിക്കന്‍ സ്നൈപ്പര്‍.

മൂന്നു തവണ തുടര്‍ച്ചയായി ഓസ്കര്‍ നോമിനേഷന്‍ നേടുന്ന നടന്‍. ഓസ്കര്‍ ചരിത്രത്തില്‍ ഒന്‍പതു പേര്‍മാത്രമേ ഇതു നേടിയിട്ടുള്ളു. അമേരിക്കന്‍ സ്നൈപ്പറിന്റെ വിജയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നു സിനിമകള്‍ ഹിറ്റാക്കിയ നടന്‍ എന്ന സ്ഥാനം ഇദ്ദേഹം നേടു ന്നു. മറ്റു ചിത്രങ്ങള്‍- ഹാങ്ഒാവര്‍. ഹാങ്ഒാവര്‍ പാര്‍ട്ട് 2

അമേരിക്കന്‍ സ്നൈപ്പറിലെ കഥാപാത്രമാകാന്‍ വണ്ണം കൂട്ടി. 8000 കാലറി അകത്താക്കി നാല് മണിക്കൂര്‍ വര്‍ക്ക് ഒൌട്ട് ചെയ്തു.

മീക്കായേല്‍ കീറ്റന്‍

സിനിമ -ബേഡ്മാന്‍.

ആദ്യ ഓസ്കര്‍ നോമിനേഷന്‍. ഗോള്‍ഡന്‍ ഗോബ് പുരസ്കാരം ബേഡ്മാന്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു. ജനപ്രിയനായ ബാറ്റ്മാനായിരുന്നു അദ്ദേഹം. ബാറ്റ്മാനായി അഭിനയിക്കുന്ന നാലാമത്തെ നടന്‍. ശരിയായ പേര് മൈക്കേല്‍ ഡഗസ്. അതേ പേരില്‍ മറ്റൊരു നടനുള്ളതിനാല്‍ പേരു മാറ്റി.

എഡ്ഡി റെഡിമെയ്ന്‍

സിനിമ-ദ് തിയറി ഒാഫ് എവരിതിങ്

ആദ്യ ഒാസ്കര്‍ നോമിനേഷന്‍. ഗോള്‍ഡന്‍ ഗോബും ബെഫ്റ്റയും ഈ ചിത്രത്തിലൂടെ നേടി. 2007 ല്‍ ബെര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ മികച്ച നടനായി. സിനിമ-ദ് ഗുഡ് ഷെപ്പേഡ് മറ്റു പ്രധാന സിനിമകള്‍-ലെസ് മിസറബിള്‍, ബ്ളാക്ക് ഡെത്ത് ജനനം ലണ്ടനില്‍

സ്റ്റീവ് കാരല്‍

സിനിമ -ഫോക്സ്കാച്ചര്‍

ആദ്യ ഒാസ്കര്‍ നോമിനേഷന്‍. പ്രധാന സിനിമകള്‍-ദി ഒാഫിസ്, ക്രേസി സ്റ്റുപിഡ് ലവ്, ദ് പോര്‍ട്ടി ഇയര്‍ ഒാള്‍ഡ് വെര്‍ജിന്‍. ആത്മബോധമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ സ്പെഷലിസ്റ്റാണിദ്ദേഹം

ബെനഡിക്ട് കുമ്പര്‍ബാച്ച്

സിനിമ -ദി ഇമിറ്റേഷന്‍ ഗെയിം.

പ്രധാന സിനിമകള്‍ -സ്റ്റാര്‍ട്രെക്ക് ടു ഡാര്‍ക്ക്നെസ്, അറ്റോണ്‍മെന്റ്. ധാരാളം പണവും അസാധാരണ ബുദ്ധിയുമുള്ള അനുഗ്രഹീത കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് ഈ നടനെയാണ്.