മമ്മൂക്കയ്ക്ക് മലയാളസിനിമയുടെ ഒരു പിറന്നാള്‍ഗാനം

മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിറങ്ങിയ ഇക്കാ… ഹാപ്പി ബെര്‍ത്ത്ഡേ മമ്മൂക്ക… ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗാനത്തിന്റെ തുടക്കത്തില്‍ കൊച്ചു കുട്ടി നമ്മുടെ മമ്മൂക്ക എന്നു കൂകിവിളിക്കുന്നതിലൂടെയാണ് ഗാനത്തിന്റെ തുടക്കം. തുടര്‍ന്ന് മലയാളത്തിന്റെ സ്വന്തം കുടുംബനായകനായ ജയറാം തമിഴില്‍ പിറന്നാള്‍ ആശംസകള്‍ നേരുന്നു. തുടര്‍ന്നും നൂറുവര്‍ഷം ജീവിച്ചിരിക്കാന്‍ ആശംസിക്കുന്നു. മമ്മൂക്കയുടെ അഭിനയജീവിതത്തില്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ഇടക്കിടയ്ക്ക് വരുന്നു. രാജമാണിക്യത്തിലെ രാജമാണിക്യം എല്ലാവര്‍ക്കും നമസ്‌കാരം പറയുന്നു. തുടര്‍ന്ന് നിരവധി അസുലഭമുഹൂര്‍ത്തങ്ങള്‍ തീര്‍ത്ത സിനിമയിലെ ദൃശ്യങ്ങള്‍ മാറി മാറി വരുന്നു.