മംമ്തയുടെ തിരിച്ചുവരവ്
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മംമ്ത വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ വർഷം എന്ന സിനിമയിൽ മംമ്ത അതിഥി വേഷത്തിൽ എത്തിയിരുന്നു. ദിലീപ്–മംമ്ത ജോഡികൾ മലയാളത്തിലെ ഹിറ്റ് ജോഡികളിൽ ഒന്നാണ്. മുൻപ് ഇവർ ഒന്നിച്ച പാസഞ്ചർ, അരികെ, മൈ ബോസ് എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയവയാണ്.
ഇവരുടെ ഈ കൂട്ടുകെട്ട് തന്നെയാണ് രജപുത്രാ വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമിച്ച് ഷാഫി സംവിധാനം ചെയ്യുന്ന ടു കൺട്രീസിന്റെ പ്രധാന ആകർഷണം.
ദിലീപും മംമ്‌താമോഹൻദാസുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇഷ തൽവാർ, അജു വർഗീസ്, മുകേഷ്, വിജയരാഘവൻ, സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, അശോകൻ, സംവിധായകൻ റാഫി, സലിംകുമാർ, കലാശാല ബാബു, സിന്റൊ, ലെന, മകരാത്ത് ദേശ് പാണ്ഡെ, സജിതാബേഠി, കല്യാണി (പുതുമുഖം), ഗോദംമോഹൻ എന്നിവരും പ്രധാനതാരങ്ങളാണ്. കഥ നജീം കോയ, റാഫി. ഹരിനാരായണൻ, നാദിർഷ എന്നിവരുടെ ഗാനങ്ങൾക്ക് ഗോപിസുന്ദർ ഈണംപകരുന്നു.