കുഞ്ഞാടിന് ശേഷം ദിലീപിനൊപ്പം ഷാഫി
2010ല്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടു കൺട്രീസ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നത്. പൊട്ടിച്ചിരിയുടെ അമിട്ടുമായാണ് ഇത്തവണ രണ്ടു പേരും പ്രേക്ഷകർക്കരികിലെത്തുമെന്നത് തീർച്ച.
ഹിറ്റ് ബാനറിൽ ടു കൺട്രീസ്
എം രഞ്ജിത്തിന്റെ രജപുത്ര ഫിലിംസ് ആണ് ടു കൺട്രീസ് നിർമിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, മേക്ക്അപ് മാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബാനറിൽ നിന്നും മറ്റൊരു വിജയചിത്രം കൂടി പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.