ചിരിപ്പിക്കുന്ന സിനിമകൾ സാധാരണമാണ്, എന്നാൽ മഹേഷിന്റെ പ്രതികാരം സിനിമയുടെ ട്രെയിലർ തന്നെ പ്രേക്ഷകന് പുഞ്ചിരി സമ്മാനിക്കുന്നു. ഫഹദ് ഫാസിലിന്റെ പ്രകടനമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം.
കൂട്ടിന് തമാശകളുമായി സൗബിൻ ഷാഹിറുമുണ്ട്.
നടൻ, അസോസിയേറ്റ് ഡയറക്റ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാനസംരംഭമാണ് മഹേഷിന്റെ പ്രതികാരം. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ആഷിക് അബുവാണ് ചിത്രം നിർമിക്കുന്നത്.
ഈ വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്.
ട്രെയിലറിൽ കാണുന്നതുപോലെ പ്രണയവും നർമവും പേരിൽ സൂചിപ്പിക്കുന്നതുപോലെ പ്രതികാരവുമാകാം ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനുശ്രീയാണ് പ്രധാന നായിക. കഥ തിരക്കഥ സംഭാഷണം ശ്യാം പുഷ്കരൻ, ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിപാൽ.