മലയാള സിനിമാലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കായംകുളം കൊച്ചുണ്ണി’ സിനിമാ താരങ്ങൾക്കൊപ്പം കാണാൻ മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു. സിനിമയുടെ റിലീസ് ദിവസം ആദ്യ ഷോ കാണാനാണ് പ്രേക്ഷകർക്ക് സുവർണാവസരം. ഇവിടെ തന്നിരിക്കുന്ന മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തരുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് കായംകുളം കൊച്ചുണ്ണിയുടെ സ്പെഷൽ പ്രീമിയർ ഷോയുടെ ടിക്കറ്റ് ലഭിക്കുന്നതാണ്. ഒരാൾക്ക് രണ്ടു ടിക്കറ്റ് വീതമാണ് സമ്മാനമായി ലഭിക്കുക.
ഒക്ടോബർ 11ന് കൊച്ചി ലുലു മാളിലെ പിവിആർ സ്ക്രീനില്‍ രാവിലെ 9.30നായിരിക്കും പ്രദർശനം.