ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുലട ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിലെ അധ്യ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിലെ രക്ഷാപുരുഷ സ്ഥാനം തട്ടിലയടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുലട ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്. മലബാറിലെ ബ്രിട്ടീഷ് കലക്ടറായിരുന്ന വില്യം ലോഗൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാർ മാന്വലിൽ ഉൾപ്പടെ മാമാങ്ക ചരിത്രം രേഖപ്പടുത്തിയിട്ടുണ്ട്.
കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതു വരെ നിർമിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.
മാമാങ്കം ലേഖന മത്സരം
ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കി കൊച്ചിയിൽ അരങ്ങൊരുങ്ങുന്ന ചലച്ചിത്രത്തോടനുബന്ധിച്ച് 6 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികളായ പ്രേക്ഷകർക്കായി ഒരു മത്സരം.
നിങ്ങൾ ചെയ്യേണ്ടത്
കേരള ചരിത്രത്തിലെ മഹാസംഭവമായ മാമാങ്കത്തെ കുറിച്ച് 250 വാക്കിൽ കവിയാതെ ഒരു മലയാള ലേഖനം തയ്യാറാക്കി ഞങ്ങൾക്കയയ്ക്കുക. ഏറ്റവും നല്ല രചനകൾക്ക് സമ്മാനങ്ങൾ..
വിജയികളായി തെരഞ്ഞെടുക്കപ്പെടുന്ന 140 പേർക്ക് ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ കൊച്ചിയിലെ പടുകൂറ്റൻ സെറ്റിൽ സിനിമയുടെ അഭിനേയാതേക്കളുമൊത്ത് ഒരു സായാഹ്നം ചെലവഴിക്കാൻ അവസരം!
ഏറ്റവും മികച്ച ലേഖനം രചയിതാവിന്റെ പേരു സഹിതം മലയാള മനോരമയിൽ പ്രസിദ്ധീകരിക്കും
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9895300555
ലേഖനങ്ങൾ അയയ്ക്കേണ്ട വിധം
ലേഖനം മലയാളത്തിൽ എഴുതി ചുവടെ കൊടുത്തിരിക്കുന്ന
ഇ–മെയിൽ വഴിയും വാട്സ്ആപ്പിലും അയയ്ക്കാം.
മാമാങ്കം സിനിമയ്ക്കു പിന്നിൽ ഇവരാണ്
നിർമാണം. : വേണു കുന്നപ്പിള്ളി. സംവിധാനം: എം. പത്മകുമാർ. എക്സിക്യൂട്ടിവ് പ്രൊഡ്യുസേർസ്: വിവേക് രാമദേവൻ, എയ്ജോ ആന്റണി. അവലംബിത. തിരക്കഥ,സംഭാഷണം: ശങ്കർ രാമകൃഷ്ണൻ. ലൈൻ പ്രൊഡ്യൂസർ: മീര തലക്കൊട്ടൂർ, ഫിനാൻസ് കൺട്രോളർ: ഗോപകുമാർ ജി.കെ.
ഡി.ഓ.പി. : മനോജ് പിള്ള, സംഗീതം: എം. ജയചന്ദ്രൻ, ആക്‌ഷൻ കൊറിയോഗ്രാഫർ: ശ്യാം കൗശൽ, വി.എഫ്. എക്സ് : ആർ.സി. കമലാകണ്ണൻ, എഡിറ്റർ: രാജാ മുഹമ്മദ്, സൗണ്ട് ഡിസൈൻ: പിഎം. സതീഷ്, കോസ്റ്റ്യൂം: എസ്. ബി. സതീശൻ, മേക്കപ്പ് : എൻ. ജി. റോഷൻ
ബി.ജി.എം: സഞ്ജീത് ബൽഹാര, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, ചീഫ് അസോസിയേറ്റ്: സിറാജ് കല്ല, കെ.ജെ. വിനയൻ
പ്രധാന അഭിനേതാക്കൾ: മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ. ബി.നായർ.
നായികമാർ : പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ.