ലാലേട്ടനൊപ്പം ഒരു കപ്പൽയാത്ര
സിനിമാ ചരിത്രത്തിൽ ഇതാദ്യം
‌‌മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനൊപ്പം അറബിക്കടലിലൂടെ അത്യാഢംബര നൗകയിൽ യാത്ര ചെയ്യാൻ പ്രേക്ഷകർക്ക് സുവർണാവസരം. പ്രിയദർശൻ–മോ‍ഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായാണ് മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും ചേർന്നു സംഘടിപ്പിക്കുന്നതാണ് അത്യന്തം അപൂർവമായ ഈ സ്വപ്നയാത്ര.
ഞങ്ങൾ സംഘടിപ്പിക്കുന്ന രസകരമായ മത്സരത്തിൽ മികവു തെളിയിക്കുന്ന പ്രേക്ഷകർക്കാണ് കപ്പൽയാത്രയ്ക്കുള്ള അവസരം ലഭിക്കുക. മത്സരം ഇതാണ്. ‘വെയിലും തണലും കാറ്റും വീതം തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്. ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോള്‍ തന്നെ വെട്ടിയിടുന്നവനെയാണ് ആണുങ്ങൾ എന്ന് വിളിക്കുന്നത്’ ... ‌ മരക്കാർ ടീസറിലെ മോഹൻലാലിന്റെ ഈ ഡയലോഗ് നിങ്ങളുടേതായ രീതിയിൽ പുനരവതരിപ്പിച്ച് ടിക് ടോക്ക് വിഡിയോ ചെയ്യുക. #MarakkarManoramaOnlineContest എന്ന ഹാഷ്ടാഗ് ഒപ്പം ചേർത്ത് ടിക്ടോക്കിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ലിങ്ക് 9846061848 എന്ന നമ്പറിലേക്ക് അയച്ചു തരിക. ഏറ്റവും മികച്ച വിഡിയോകൾ ചെയ്യുന്ന ആളുകൾക്ക് മോഹൻലാലുമൊത്ത് ഇൗ സ്വപ്നയാത്രയ്ക്ക് അവസരമൊരുങ്ങും.

Share

© Copyright 2020 Manoramaonline. All rights reserved.