ഈണം പകർന്ന പ്രശസ്ത മലയാളം - തമിഴ് ഗാനങ്ങൾ

മെല്ലീസൈ മന്നർ (ലളിത സംഗീതത്തിന്റെ രാജാവ്) എന്നറിയപ്പെടുന്ന എം എസ് വിശ്വനാഥൻ 1971 ൽ പുറത്തിറങ്ങിയ ലങ്കാദഹനം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് പണിതീരാത്ത വീട്, ജീസസ്, വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മർമ്മരം, ഐയ്യർ ദ ഗ്രേറ്റ് തുടങ്ങി നിരവധി മലയാള സിനിമകളിലെ ഗാനങ്ങൾക്ക്് ഈണം പകർന്നിട്ടുണ്ട്. എം എസ് വി ഈണം നൽകിയ അതിപ്രശസ്ത ഗാനങ്ങൾ

ഈശ്വരനൊരിക്കൽ വിരുന്നിനുപോയി ( ലങ്കാദഹനം)

അറബിക്കടലിളകിവരുന്നു (മന്ത്രകോടി)

കണ്ണുനീർത്തുള്ളിയെ (പണിതീരാത്ത വീട്)

ആകാശരൂപിണി (ദിവ്യദർശനം)

അമ്പലവിളക്കുകൾ (ദിവ്യദർശനം)

വീണപൂവേ കുമാരാശാന്റെ വീണപൂവേ (ജീവിക്കാൻ മറന്നുപോയ സ്ത്രീ)

ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം)

നിശീഥിനി നിശീഥിനി ( യക്ഷഗാനം)

മുത്തുക്കുടക്കീഴിൽ (രാജയോഗം)

ഹരിവരാസനം (ശബരിമലയിൽ തങ്ക സൂര്യോദയം)



എംഎസ് വിശ്വനാഥൻ ഈണം പകർന്ന ചില തമിഴ് പാട്ടുകൾ

പതിമൂന്നാം വയസിൽ ആദ്യ കച്ചേരികളുമായി സജീവമായിരുന്ന എം എസ് വി 1952 ൽ പണം എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് സിനിമാസംഗീതലോകത്തേയ്ക്ക് കടക്കുന്നത്. ടി കെ രാമമൂർത്തി എന്ന വയലിൻ വിദ്വാനുമായി ചേർന്ന് വിശ്വനാഥൻ രാമമൂർത്തി എന്ന പേരിലാണ് എംഎസ്‌വി ആദ്യകാലത്ത് ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായി നൂറിൽ അധികം ചിത്രങ്ങൾക്ക് ഈ കൂട്ടുകെട്ട് സംഗീതം പകർന്നിട്ടുണ്ട്. 1965 ൽ ഈ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷമാണ് എം എസ് വി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.

1965 മുതൽ ഏകദേശം 1100 ൽ അധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിടുണ്ട്. തമിഴ് സംസ്‌കാരത്തിന്റെ തനതായ പ്രതിഫലനങ്ങള്‍ അടങ്ങിയതായിരുന്നു എം എസ് വിയുടെ തമിഴ്‌ പാട്ടുകള്‍. ആത്മാവില്‍ നിന്നും സംഗീതം കോര്‍ത്തിണക്കിയപ്പോള്‍ തമിഴ് ജനതയുടെ ഒന്നടങ്കം നാവില്‍ തുമ്പത്ത് തത്തികളിക്കുന്ന കുറേയധികം ഗാനങ്ങളാണ്‌ എംഎസ്‌വിയുടെ ആത്മാവില്‍ നിന്നും പിറന്നത്. വിശ്വനാഥൻ രമാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന പ്രശസ്ത ഗാനങ്ങൾ

എങ്കെ തേടുവേൻ ( പണം)

ഏൻ പിന്തായ് മകനേ (പാക പിരിവിനായ്)

അടാത മനവും (മന്നാധി മന്നൻ)

പാലും പഴവും (പാശം)

നാൻ പേശൈ നിനയ്പതെല്ലാം (പാലും പഴമും)

ദേവൻ കോയിൽ ( മണിയോസൈ)

റോജ മലരേ (വീരത്തിരുമകൻ)

സൊന്നതു നീ താനാ (നെഞ്ചിൽ ഒരു ആലയം)

നെഞ്ചം മറപ്പതില്ലൈ (കർണ്ണൻ)

ചിട്ടുക്കുരുവി (പുതിയ പറവൈ)

എം എസ് വി ഈണം നൽകിയ ഗാനങ്ങൾ

രാജാവിൻ പാർവൈ (അൻപേ വാ)

അടി എന്നടി ( പട്ടിക്കാടാ പട്ടണമാ)

ഒരു രാജാ റാണിയിടം (സിവന്ത മൻ)

എങ്കേയും എപ്പോതും (നിനൈത്താലേ ഇനിക്കും)

മൈ നെയിം ഈസ് ബില്ല ( ബില്ല)

ദൈവമേ ദൈവമേ (ദൈവ മകൻ)

തുള്ളുവതോ ഇളമൈ ( കുടിയിരുന്ത കോവിൽ)

ഏഴ് സ്വരഗളുക്കുൾ (അപൂർവ്വ രാഗങ്ങൾ)

വെയ് രാജാ വെയ് ( അമരകാവിയം)

അരുൾ ജോതി ദൈവം (ദിശൈ മാറിയ പറവൈകൾ)