ഉയിരും നീയേ... ഉടലും നീയേ...

ശ്രീപാർവ്വതി

എത്രയോ നാളുകളായി കാണാതെയിരിക്കുന്ന പ്രിയപ്പെട്ട ഒരാളെ കാണുമ്പോൾ ഉടലും ഉയിരും പൂക്കുന്നത് പോലെ ഒരു തൊടൽ ആണ് എ ആർ റഹ്‌മാൻ പാട്ടുകൾ. ചിലരോടുള്ള ഇഷ്ടം അല്ലെങ്കിലും അങ്ങനെയാണല്ലോ, വ്യക്തി എന്ന ബോധത്തിൽ നിന്നും അയാളുടെ കലാപരതയിലേയ്ക്ക് സഞ്ചരിച്ച് അദ്ദേഹത്തിലെ കലാകാരനെ മുഴുവനായി ഊറ്റിയെടുത്ത് നാം നമ്മെ ആഹ്ലാദിപ്പിക്കും. ഒരുപക്ഷെ ഇന്ത്യൻ സംഗീത ആസ്വാദകരുടെ ഇഷ്ടങ്ങളിൽ ഏറ്റവുമധികം ഇഷ്ടക്കാരെ സ്വന്തമാക്കിയ ആൾ എ ആർ ആണെന്ന് പറയുന്നതിൽ അതിശയോക്തികളില്ല. പലർക്കും പരിചിതം അദ്ദേഹത്തിന്റെ ഫാസ്റ് നമ്പറുകളാണെങ്കിൽ എണ്ണിയാലൊടുങ്ങാത്ത എത്രയോ മെലഡികൾ എ ആർ ഹിറ്റുകളിൽ നിന്നും ഗാനശേഖരത്തിലേയ്ക്ക് സൂക്ഷിച്ചു വച്ചിരിക്കുന്ന എത്രയോ പാട്ടുപ്രേമികൾ... എ ആർ എന്ന ചുരുക്ക വിളിയിൽ തങ്ങളുടെ ഇഷ്ടം മുഴുവൻ അറിയിക്കുന്ന ആരാധകരുടെ സ്നേഹങ്ങളിലേയ്ക്ക് മഴ പോലെ പെയ്യുന്നു ചില മെലഡികൾ...

ഒരുപാട് പ്രണയം തോന്നിയ ഒരാൾ എത്രയോ അകലത്തിലാണെങ്കിലും എപ്പോഴും ഒരു തോന്നലുണ്ട്, കയ്യെത്തുന്ന അകലത്തിൽ അവരുടെ സാന്നിധ്യമുണ്ടെന്ന്. ആ തോന്നലിൽ മനസ്സും ശരീരവും വീണ്ടും ഊർജ്ജവത്കരിക്കപ്പെടുകയും വേനലിലും മഴയിലും അലിഞ്ഞു പോവുകയും ചെയ്യും. കുടുംബങ്ങളുടെ നിർബന്ധബുദ്ധിയ്ക്കു മുന്നിൽ നഷ്ടപ്പെടുത്താനുള്ളതാണോ പ്രണയം? അയാൾക്ക് അതങ്ങനെ ആയിരുന്നില്ല, പക്ഷെ അയാൾ കാരണം അവൾ സങ്കടങ്ങളുടെ വേലിയേറ്റങ്ങളിൽ നീന്തിയത് കൊണ്ടാകണം കുറച്ചു നാളെങ്കിലും പ്രണയത്തിന്റെ ഓർമ്മകളെ അവൾക്ക് സുരക്ഷിതമായ ഹൃദയത്തിന്റെ അറയിൽ അവൾക്കത് മറച്ചു വയ്‌ക്കേണ്ടി വന്നത്...
പക്ഷെ അയാൾ പാടുന്നു... അവൾ എവിടെ പോയാലും ഒരിക്കൽ തന്നിലേക്ക് അവൾക്ക് തിരികെ വന്നൂ പറ്റൂ... തൊട്ടു മുന്നിൽ ഇല്ലെങ്കിലും അവൾ അയാളുടെ എത്രയോ അരികിലാണ്....
"Nahin samne

Nahin samne yeh alag baat hai

Nahin samne yeh alag baat hai

Mere paas hai

Mere paas hai tu, mere paas hai

Mere paas hai tu, mere paas hai

Mere saath hai, mere saath hai .."

താൽ എന്ന സിനിമ നൃത്തവും സംഗീതവും കാഴ്ചയുമൊക്കെ ഒരേ പോലെ നിറഞ്ഞൊഴുകി നിന്ന സിനിമയാണ്. സുഭാഷ് ഗായി സംവിധാനം ചെയ്ത താൽ നിറഞ്ഞാടിയത് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയും അക്ഷയ് ഖന്നയും. എ ആറിന്റെ സംഗീതത്തിനുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് താലിന്. 
Bichad ke bhi mujhse juda toh nahee

Khafa hai magar bewafa toh nahin

Bichad ke bhi mujhse juda toh nahin

Khafa hai magar bewafa toh nahin

Mere haath mein hi tera haath hai

Mere haath mein hi tera haath hai .

തമ്മിൽ വേർപെട്ടെങ്കിലും ഒരിക്കലും അകാലത്തല്ലാതെ അവൾ...
വേദനിക്കുന്നവളെങ്കിലും വിശ്വാസവഞ്ചന കാട്ടാൻ അവൾക്കാവില്ല..
അവളുടെ കൈകൾ എന്നിലുണ്ട്... 
ചേർത്ത് പിടിച്ചിരിക്കുന്ന രണ്ടു കൈകൾക്കിടയിൽ അവരുടെ പ്രണയം മിടിക്കുന്നു... ഒരുപക്ഷെ താൽ എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റുപാട്ടുകൾക്കിടയിൽ അമർന്നു പോയെങ്കിലും മികച്ച ഒരു പ്രണയഗാനമെന്ന നിലയിൽ ആരാധകർ ഇന്നും നെഞ്ചേറ്റുന്നുണ്ട് ഈ ഗാനം. 

മഞ്ഞുപൊഴിയുന്നുണ്ട്.... കണ്മുന്നിലെ ധവളിമയ്ക്ക് മഞ്ഞിന്റെ ഗന്ധം... അവനോടൊപ്പം ചേർന്നു നിൽക്കുമ്പോൾ ഓരോ അണുവിലും മഞ്ഞു പൊഴിഞ്ഞു വീഴുന്നു, പിന്നെയത് ചൂടേറ്റി പ്രണയമായി ഉരുകി ചേരുന്നു...
"pudhu vellai mazhai ingu pozhiginradhu

indhak kollai nilaa udal nanaiginradhu

ingu sollaadha idam koodak kulirginradhu

manam soodaana idham thaedi alaiginradhu "

എ ആർ റഹ്‌മാന്റെ ഏറ്റവുമധികം ആസ്വാദകർ എകെട്ട ഗാനങ്ങളിൽ ഒന്നായിരിക്കും റോജ എന്ന ചിത്രത്തിലെ "പുതു വെള്ളൈ മഴൈ..." എന്ന ഗാനം. മണിരത്നത്തിന്റെ സംവിധാനത്തിൽ സന്തോഷ് ശിവന്റെ ക്യാമറയിൽ മഞ്ജു മലകളുടെ സൗന്ദര്യം അപ്പാടെയും അരവിന്ദ് സ്വാമിയുടെയും മധുബാലയുടെയും പ്രണയരംഗങ്ങളും നിറഞ്ഞ ഭംഗി തെല്ലും ചോരാതെ റോജ പകർത്തുന്നു. 
"pen illaadha oorilae adi aan pookaetpadhillai,

pen illaadha oorilae kodidhaan pooppooppadhillai

un pudavai mundhaanai saaindhadhil indha bhoomi pooppooththadhu

idhu kamban paadaadha sindhanai un kaadhoadu yaar സൊന്നത്"

സ്ത്രീകളില്ലാത്ത ഗ്രാമങ്ങളിൽ പൂക്കളുമായി എന്തിനു ഒരുവൻ കടന്നെത്തണം? ശ്രീകളില്ലാത്ത ഗ്രാമങ്ങളിൽ പൂക്കൾ വിടരുകയുമില്ല.. പക്ഷെ അവളുടെയുടെ പുടവയുടെ അറ്റം ഭൂമിയിൽ സ്പർശിക്കുന്ന നിമിഷം മുതൽ ഭൂമി പുഷ്പിക്കാൻ ആരംഭിക്കും... ആദി മഹാ കവി പോലും പാടാത്ത പാട്ടുകൾ അവനിലെങ്ങനെ വന്നു എന്നാണ് അവളുടെ അതിശയം... എത്രനാൾ പ്രണയമില്ലാതെ ഊഷരമായിരുന്ന രണ്ടു ഹൃദയങ്ങളിൽ പ്രണയത്തിന്റെ വിത്തുകൾ പാകുകയും മുളപൊട്ടുകയും ചെയ്തതോടെ അവരുടെ മുഖവും പ്രകാശിച്ചു തുടങ്ങുന്നു. അവൻ തൊട്ടതോടെ അവളിലെ സ്ത്രീത്വവും പൂത്തു തുടങ്ങുന്നു...

2000 ഇറങ്ങിയ അനിൽ കപൂർ-മാധുരി ദീക്ഷിത് ജോഡികളുടെ പ്രണയ ചിത്രമായിരുന്നു "പുകാർ". എ ആറിന്റെ പാട്ടുകളുമായി പുകാർ പുറത്തിറങ്ങിയപ്പോൾ ഒരുപക്ഷെ രാജ്‌കുമാർ സ്നാതോഷി സംവിധാനം ചെയ്ത സിനിമയേക്കാൾ ശ്രദ്ധിക്കപ്പെട്ടത് സ്വാഭാവികമായും പാട്ടുകൾ തന്നെയായിരുന്നു. 
"kismat se tum ham ko mile ho kaise chhodenge

ye hath ham na chhodenge

phir se banti taqdiron ko

armanon ki zanjiron ko janam ab na todenge "

മഞ്ഞിന്റെയും പ്രണയത്തിന്റെയും കാഴ്ചകളിലാണ് കിസ്മത്ത് സെ തും.... എന്ന ഗാനം ആവിഷ്കരിക്കപ്പെട്ടത്. വിധി അനുവദിച്ച ഏതോ ഭാഗ്യം കൊണ്ടും പരസ്പരം ഒന്നാക്കപ്പെട്ടവർ... അവർക്കിടയിൽ ആനന്ദങ്ങളും കണ്ണീരും പൊട്ടിച്ചിരികളും എല്ലാമുണ്ട്... ഇനിയൊരിക്കലും വിടാനാകാത്ത പോലെ അവളുടെ വിരലുകൾ അയാളുടെ കൈകളിൽ സുരക്ഷിതമാണ്. മോഹത്തിന്റെ ചങ്ങലക്കണ്ണികൾ പൊട്ടാതെ അവളിലേക്ക് അയാൾ സ്വയം ചേർത്ത് വയ്ക്കപ്പെട്ടിരിക്കുന്നു.
"kya kahun kaise lagte hain dil pe zulfon ke saye

koi bhula rahi jaise manzil pa jae

ya koi dil tufan ka mara

dard ki laharon men awara

koi pyara pyar ka sahil pa jae

tukde dil ke ham tum milke phir se jodenge

yeh shisha phir se jodenge "

മുറിഞ്ഞു പോയ ഹൃദയങ്ങളെ വീണ്ടും അവർ ഇരുവരും ചേർന്നു തുന്നിയെടുക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് അവർക്കിടയിൽ നടക്കുന്നതും. വേദനയുടെ ഒരുപാട് അലകളിൽ അലഞ്ഞു നടന്നൊടുവിൽ പ്രണയത്തിന്റെ തീരങ്ങളിലേയ്ക്ക് അവർ എത്തപ്പെട്ടിരിക്കുന്നു. അനുപല്ലവിയ്ക്കൊപ്പമുള്ള വരികൾക്കിടയിൽ നിന്നും പൊടുന്നനെ കുതിച്ചുയരുന്ന ഒരു സംഗീതമുണ്ട്... "അബ് ദിൽ ജാഗേ..." ഒപ്പം മനസ്സും കുതിച്ചുയരുന്നത് കേൾവിയിൽ അനുഭവിക്കാൻ കഴിയും.  റഹ്‌മാൻ മാജിക് അല്ലാതെന്ത്!

പി . ജയചന്ദ്രന്റെയും ചിത്രയുടെയും ആലാപനം, എ ആർ റഹ്‌മാന്റെ സംഗീതം, വൈരമുത്തുവിന്റെ വരികൾ, വിനീത് - സൊനാലി കുൽക്കർണി ജോഡികളുടെ അഭിനയം ഓരോന്നും മറ്റൊന്നിനേക്കാൾ മികച്ചു നിൽക്കുന്ന ഗാനരംഗമാണ് മെയ്‌മാദം എന്ന ചിത്രത്തിലെ "എൻ മേൽ വിഴിന്ത മഴൈ തുളിയെ.." എന്ന പാട്ട്. 
"en mael vizhundha mazhai thuLiyae

ithanai naaLaay engirundhaay?

indru ezhudhiya en kaviyae

ithanai naaLaay engirundhaay

Ennai ezhuppiya poongaatre

Iththanai naalay engirundhaay

Ennai mayakkiya mellisaiye

Iththanai naalay engirundhaay

Udambil uraiginra oruyir pol

Unakkul dhaane naan irundhen "

ഒരു മഴ പെയ്യും പോലെ പ്രണയത്തിന്റെ ആവേശങ്ങളെ മുഴുവൻ ഒരു തുള്ളിയിൽ അവശേഷിപ്പിച്ച് ഹൃദയത്തിലേക്ക് പെയ്യുന്ന പ്രണയം... ഇത്രനാളും നീയെവിടെയായിരുന്നു... നിനക്ക് വേണ്ടി എഴുതിയ കാവ്യങ്ങൾ... ഒക്കെ എവിടെയായിരുന്നു.... എന്നെ ഉണർത്തിയ പൂമണമുള്ള കാറ്റ്, പാടി മയക്കിയ ആ ഗാനം... അപ്പോൾ ഒരു മറുപടി ഉയിരെടുക്കുന്നു, നിന്റെയുള്ളിൽ തന്നെ എന്നോ മുതലേ കുടിയിരുന്നവളാണ് ഞാൻ...

"Mannai thirandhaal neerirukkum

En manadhai thirandhaal neeyiruppaay

Oliyai thirandhaal isai irukkum

En uyiurai thirandhaal neeyiruppaay

Vaanam thirandhaal mazhai irukkum

En vayadhai thirandhaal neeyiruppaay

Iravai thirandhaal pagal irukkum

En imaiyai thirandhaal neeyiruppaay "

മണ്ണ് തുറന്നു ചെന്നാൽ നീരുറവ കണ്ടെത്താനാകും..
എന്റെ ഹൃദയം തുറന്നാലോ അവിടെ നീ...
ശബ്ദത്തെ തുറന്നാൽ അവിടെയുണ്ട് സംഗീതം 
എന്റെ ജീവിതം തുറന്നു വച്ചാൽ അവിടെ നീയും..
ആകാശം തുറന്നാൽ മഴയെ കാണാം..
എന്റെ പ്രായം തുറന്നാൽ അവിടെയും നീ..
രാത്രിയെ തുറക്കുമ്പോൾ അവിടെ അതാ പകലും..
എന്റെ മിഴികൾ തുറന്നാലോ.... നീ... നീ മാത്രം...
വീടിന്റെ ശ്വാസം മുട്ടലിൽ നിന്ന് ഒറ്റയ്ക്ക് ഒളിച്ചോടിപ്പോയ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുക അത്ര എളുപ്പമല്ല. പക്ഷെ അയാൾ അത് കണ്ടെത്തി, അവളിൽ അവനായി കുറിയ്ക്കപ്പെട്ടിരുന്ന പ്രണയം... അലച്ചിലുകൾ പിന്നെ എപ്പോഴോ അവനും അവൾക്കൊപ്പം കൂടി, പിന്നെ പതിയെ പതിയെ ജീവിതത്തിലേക്കും... 

സങ്കടങ്ങളുടെ പെരുമഴക്കാലം ഒന്നിച്ച് വരും പോലെയാണ് ചില പാട്ടുകൾ. ഉള്ളിൽ അത്രമേൽ ഒന്നിച്ചാകണം എന്നാഗ്രഹിക്കുന്നവർ.. അത്തരത്തിൽ എല്ലാവര്ക്കും ഒന്നാകാൻ കഴിയാറുണ്ടോ? ശരി തെറ്റുകളുടെ മറ്റൊരു ലോകത്തിലേയ്ക്ക് നോക്കി അവർ കാത്തിരിപ്പുകൾ നടത്തും, ജോർദ്ദാനും ഹീറും കാത്തിരുന്നത് പോലെ. 

ലോകമറിയപ്പെടുന്ന റോക്ക്സ്റ്റാർ ആകണമെന്നാഗ്രഹിച്ച ജോർദ്ദാനും അവന്റെ സ്വപ്നങ്ങളിലെ നായികയായ ഹീറും... എന്തിനാണ് അവർ തമ്മിൽ അകന്നത്? ആ അകൽച്ച എന്നന്നേയ്ക്കുമായി ഉള്ളതായിരുന്നു? പിന്നെയും വഴികളിൽ വച്ച് ഇരുവരും കണ്ടുമുട്ടുന്നുണ്ടെങ്കിലും പാതിയിൽ നിലച്ച പാട്ടു പോലെ തമ്മിലൊന്നാകാൻ ഓരോ നിമിഷവും കൊതിച്ച്, ഇപ്പോഴും അവളോടൊപ്പമാകാൻ കൊതിച്ച്, ഒടുവിൽ അവൾ ഒരിക്കലും തിരികെ വരാത്ത പോലെ അകന്നു പോകാനൊരുങ്ങുമ്പോൾ അവനു കരയേണ്ടതുണ്ട്..
"Kahin Se Kahin Ko Bhi

Aao Bewajah Chalen

Poochhe Bina Kisi Se

Hum Milen

Bandishen Na Rahi Koi Baaki Tum Ho "

കാരണങ്ങളില്ലാതെ നമുക്ക് യാത്ര ചെയ്യാം.. എങ്ങോട്ടെന്നില്ലാതെ വെറുതെ... ആരുടേയും അനുവാദം ഇല്ലാതെയാണ് നാം പരസ്പരം കണ്ടെത്തിയത്, അതുകൊണ്ടു തന്നെ നമ്മുടെ സ്നേഹത്തിനിടയിൽ എന്ത് തടസങ്ങളും ഇല്ലാത്ത പോലെ.... നീ.... എന്റെ എത്രയോ അടുത്ത്....

യേശുദാസിന്റെ മനോഹരമായ ശബ്ദത്തിൽ എ ആർ റഹ്‌മാന്റെ സംഗീതം ചേർന്നാൽ എങ്ങനെയിരിക്കും? ആ മാന്ത്രികതയാണ് ratchagan എന്ന ചിത്രത്തിലെ "നെഞ്ചേ നെഞ്ചേ .." എന്ന ഗാനം. നാഗാർജുന , സുസ്മിത സെൻ ജോഡികളുടെ പ്രണയവും വരികളിലെ സുഖവും പാട്ടിനെ ഒരിക്കലും മറക്കാൻ പറ്റാതാക്കുന്നുണ്ട്. 
"Nenchae nenchae marandhu vidu

Ninaivinai kadandhu vidu

Nenchae nenchae uranki vidu

Nijangalai thurandhu vidu

Kankalai vitruththaan oviyamaa

Venneeril meenkal thoonkumaa

Kanneeril kaadhal vaazhumaa "

എ ആർ റഹ്‌മാന്റെ പാട്ടുകൾ തിരഞ്ഞെടുകയാണ് പറഞ്ഞാൽ പൊതുവിൽ ആരാധകർ അല്ലാത്തവർക്ക് പോലും തിരഞ്ഞെടുക്കാൻ ചില ഗാനങ്ങളുണ്ട്, കേട്ട് തഴമ്പിച്ച്, എങ്കിലും ഒരിക്കലും കേൾവി സുഖം പോകാത്ത പാട്ടുകൾ. പക്ഷെ അതിലുമേറെ എത്രയോ മുത്തുകളാണ് ഒരിക്കലും കേൾക്കാതെ കടലിന്റെ അടിത്തട്ടിലെന്ന പോലെ പാട്ടുകൾക്കിടയിൽ ഒളിച്ചിരിക്കുന്നത്!
"Anpe anpe nee pirindhaal

Kankalil mazhai varumae

Kaatrenai kai vidumae

Vithai azhiththu sedi varumae

Sippikal udaiththa pinnae

Muththukkal kai varumae

Kaadhal raaja.. Ondrai koduththaal

Innondril uyir varume

Unnai konjam vittu koduththaal

Kaadhalil sugham varumae

Asthamanam yellaam nirandharam alla

Merkil vithaiththaal kizhakkinil mulaikkum "
പ്രിയപ്പെട്ടവനെ വിട്ടു കൊടുക്കുമ്പോൾ ഉണ്ടാകുന്ന പെൺ കണ്ണീരുകൾ...
എല്ലാം ഉടഞ്ഞു തീർന്നു പോകുന്ന പോലെയുള്ള സങ്കടങ്ങളിൽ നിന്നും അവൾക്ക് രക്ഷപെടേണ്ടതുണ്ട്... അവൾക്കറിയാം ഒരു അസ്തമനവും സ്ഥായീയല്ല.. ഒരു പകൽ പുലർന്നേ മതിയാകൂ. വൈരമുത്തുവിന്റെ മനോഹര വരികൾക്ക് ദാസേട്ടന്റെ സ്വരവും എ ആറിന്റെ സംഗീതവും ചേർന്നപ്പോൾ ഉമ്മകളിൽ സൂക്ഷിയ്ക്കാൻ ഒരു അപൂർവ്വ സുന്ദര ഗാനമായതു മാറി. 

ആരും സ്വന്തമായില്ലാത്ത ഒരു നഗരത്തിൽ, ഒന്ന് വിളിച്ചാൽ വിളി കേൾക്കാകാൻ ആരുമില്ലാത്ത ഒരിടത്ത് തനിച്ച് ജീവൻ പോലും ഭീഷണിയിൽ കഴിയുമ്പോൾ രക്ഷപെടാൻ പ്രേരിപ്പിക്കുന്ന ഒരേ ഒരു മുഖവും സ്വരവും അവളുടേത്‌ മാത്രമാകും...
എ ആർ റഹ്‌മാന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളായിരുന്നു ധനുഷിന്റേയും പാർവ്വതിയുടെയും "മരിയൻ" സിനിമയിൽ. 
"netru aval irunthaal

avalodu naanum irunthen

hey.. mariyaan.. vaa..

netru aval irunthal

avalodu naanum irunthen

irunthen.."
ഇന്നലെ അവൾ ഇവിടെ ഉണ്ടായിരുന്നു... എന്റെ തൊട്ടടുത്ത്..... അയാൾക്ക് അതറിയാൻ കഴിയുന്നുണ്ട് , ഇരുട്ടിന്റെ വലിയൊരു ചുഴിയിൽ ജീവൻ പോലും ഭീഷണിയ്ക്കു മുന്നിൽ നടുങ്ങി കിടക്കുമ്പോഴും അയാൾ അവളെ തൊടുന്നുണ്ട്.. എത്രയോ അകലെ അയാളെ മാത്രം കാത്തിരിക്കുന്ന ആ  കടൽ മണമുള്ള പെണ്ണിനെ. 
"naetru aval irundhaal

avalodu naanum irunthen

aagayathil nooru nilakal

angange neela purakalum paranthana

kaatrellem aval then kuralai irunthathu

manalellam aval poo udalai malarnthathu "

മറിയാനിലെ പാട്ടുകളെല്ലാം തന്നെ അതി മനോഹരങ്ങളാണ്. എ ആറിന്റെ മാജിക്ക് എന്ന് തന്നെ പറയാനാകുന്നവ. പക്ഷെ മറ്റു പാട്ടുകൾക്കൊപ്പം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒരു പ്രത്യേകം മാനസിക അനുഭവം നൽകുന്ന പാട്ടാണ് "നേതൃ അവൾ ഇരുന്താൽ" എന്ന ഗാനം. ഏകാന്തതയുടെ ദുഖവും ഓർമ്മകളുടെ സുഖവും ഒന്നിച്ച് അനുഭവിപ്പിക്കുന്ന, പ്രണയത്തിന്റെ കടൽ ഗന്ധത്തിൽ പെട്ട് പോകുന്ന ഗാനം. ആകാശത്തിലെ ആയിരം നക്ഷത്രങ്ങളുടെ തെളിച്ചങ്ങളിൽ, നീല പക്ഷികളുടെ കലമ്പലുകളിൽ, അവളുടെ ശബ്ദം നിറയുന്ന വായുവിൽ... അവൻ ജീവിക്കുന്നു... അവനു ജീവിച്ചേ മതിയാകൂ, അവൾക്കു വേണ്ടി... സിനിമയുടെ സങ്കീർണമായ ഒരു തലത്തിലാണ് ഗാനം എന്നത് കൊണ്ട് തന്നെ സങ്കടങ്ങളുടെയും പ്രണയത്തിന്റെ നേർത്ത കടലൊച്ചകൾ ഹൃദയത്തിൽ കേൾക്കാനാകും. 

"കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍..."
മലയാളി എത്രനാൾ കേൾക്കാത്ത ഒരു സംഗീത പ്രാധാന്യമുള്ള പ്രണയഗാനത്തിൽ എ ആർ റഹ്‌മാൻ മലയാളികളുടെയും പ്രിയപ്പെട്ട സംഗീത സംവിധായകനാകുന്നു. അരശും മൂട്ടിൽ അപ്പുക്കുട്ടന്റെയും അശോകന്റെയും മത്സരവും അശോകന്റെ പ്രണയവും നേപ്പാളിന്റെ പശ്ചാത്തല ഭംഗിയിൽ കണ്ട സിനിമയാണ് യോദ്ധ. അതിലെ ഏറ്റവും മനോഹരമായ ഗാനം ഇതും.
"കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭനിമിഷം
ഇനിയൊരു ലഹരി തരു..ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിന് കളിരല പണിതു തരു"
മലയാളത്തിന്റെ അമ്മത്തം റഹ്‌മാനിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ സംഗീത പ്രതിഭ പൂത്തുലഞ്ഞത്, ഹിന്ദി- തമിഴ് ഗാനങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു. വളരെ അപൂർവ്വം മലയാള ചിത്രങ്ങൾക്ക് വേണ്ടിയെ എ ആർ സംഗീതം ചെയ്തിട്ടുള്ളൂ, അതിലൊന്ന് യോദ്ധ തന്നെ. മോഹൻലാൽ-മധുബാല ജോഡികളുടെ പ്രണയവും നൃത്തവും നിറഞ്ഞ ഒരു ഫാസ്റ് ഗാനരംഗമാണ് യേശുദാസിന്റെ ശബ്ദത്തിൽ വിരിഞ്ഞ ഈ ഗാനം.

ജയലളിത- എം ജി ആർ പ്രണയത്തിന്റെ കഥയെന്നു കേൾവികേട്ട ഇരുവർ എന്ന ചിത്രം മണിരത്‌നത്തിന്റെ ഏറെ ഹിറ്റായ ചിത്രം എന്നതിനേക്കാൾ അതിമനോഹരമായ , ഹൃദയം തൊടുന്ന രംഗങ്ങളുള്ള ചിത്രമായിരുന്നു. 
ഒരു സിനിമയുടെ പശ്ചാത്തലത്തിലെ മധുബാല-മോഹൻലാൽ ജോഡികളുടെ ഗാനം പ്രണയഗാന പരമ്പരയിലെ എ ആർ ഹിറ്റുകളിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.
"Narumugaye narumugaye nee oru naaligai nillaai

Sengani ooriya vaay thiranthu nee oru thiru mozhi sollaai

Attrai thingal annillavil netri tharala neer vadiya

Kotra poigal aadugaiyil neeya "
രാഷ്ട്രീയവും പ്രണയവും ഒന്നിച്ച് ഇഴ ചേർത്തെന്ന പോലെ കോർത്തെടുത്ത മാല പോലെയാണ് ഇരുവർ എന്ന ചിത്രം. മോഹൻലാൽ -ഐശ്വര്യാ റായി ജോഡി ഏറെ മനോഹരമായി ചിത്രീകരിക്കപ്പെടുകയും ചെയ്തിരുന്നു സിനിമയിൽ. 
"Thirumaganae thirumaganae nee oru naaligai paarai

Vennira puraviyil vanthavanae vel vizhi mozhigal kellaai

Attrai thingal annilavil kotra poigai aadugaiyil

Otrai paarvay paarthavannum neeya "

വൈരമുത്തുവിന്റെ സുഖമുള്ള വരികൾക്ക് എ ആർ റഹ്‌മാന്റെ സംഗീതം ചെയ്ത അനുഭവം നെഞ്ചിലേക്ക് ഒരു കാറ്റ് വീശുന്നത് പോലെ അനുഭവിപ്പിക്കും. പ്രണയിതാക്കളുടെ സ്നേഹത്തിന്റെ അനുഭവങ്ങളിലേക്കാണ് കാഴ്ചകൾ നീളുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ രംഗങ്ങളാണ് ഗാനരംഗത്തിലുള്ളത്. 

നാളെ ഈ ലോകം ഇല്ലാതായാൽ? അങ്ങനെയൊരു ചോദ്യം എത്ര പേർ സ്വയം ചോദിച്ചിട്ടുണ്ടാകും? എന്താകും ഉത്തരം?
ഈ ചോദ്യം പ്രണയിക്കുന്ന രണ്ടു പേർ പരസ്പരം ചോദിച്ചാലോ?

naaLai ulagam illai endRaal naan
azhagae enna seivaai

naaLai ulagam illai endRaal naan

azhagae enna seivaai

kaNgaLai thiRandhu kaalangaL maRandhu kadaisiyil vaanaththai
paarththukkoLvaen

maNdiyittamarndhu maNNagam kunindhu kadaisiyil bhoomikku muththam

vaippaen un maarbinil vizhundhu maivizhi kasindhu nee mattum vaazha thozhugai

seivaen "

എ ആർ റഹ്‌മാൻ സംഗീതം നൽകിയ ലവ് ബേഡ്‌സ് എന്ന സിനിമയിലെ "നാളൈ ഉലഗം..." എന്ന ഗാനം ഇതിനുള്ള ഉത്തരം നൽകുന്നുണ്ട്. 
നാളെ ഈ ലോകം ഇല്ലാതായിപ്പോയാൽ നീയെന്തു ചെയ്യും.. അവൻ അവളോട് ചോദിക്കുന്നു...കണ്ണുകളടച്ച് അവന്റെ നെഞ്ചോടൊട്ടി കിടക്കുന്ന അവളുടെ പ്രണയം... മരണത്തെ പോലും ഇല്ലാതാക്കുന്ന അവന്റെ ചേർത്ത് പിടിക്കൽ... 

"kaadhalin thaevai irukkindRa varaikkum bhoolOgam azhivadhillai

aayiram minnal therikindRa pOdhum paalam kizhivadhillai

kadal nilamaagum nilam kadalaagum nam bhoomi maRaivadhillai

udalgaLum pOgum uNarvugaL pOgum uyir kaadhal azhivadhillai "

ഉടലും ഉയിരും പോയാലും അവശേഷിക്കുന്ന പ്രണയത്തിൽ അവൾക്ക് വിശ്വാസമുണ്ട്. പ്രണയം ലോകത്തിൽ ഇരിക്കുന്ന കാലത്തോളം ഭൂമി ഇല്ലാതാകില്ല എന്നവർക്കറിയാം... കടൽ മന്നായാലും മണ്ണ് കടലായാലും പ്രണയം നശിക്കാതെ ഭൂമിയാകെ ആർത്തു നടക്കുക തന്നെ ചെയ്യും. പി വാസു സംവിധാനം ചെയ്ത ലവ് ബേർഡ്സിൽ പ്രഭുദേവ- നഗ്മ പ്രാണര രംഗങ്ങൾ കാഴ്ചയെ മനോഹരമാക്കുന്നുണ്ട്. ഒപ്പം പ്രണയഭരിതമായ ഉണ്ണികൃഷ്ണൻ-സുജാത സ്വരങ്ങളും പാട്ടിനെ മിടിപ്പിലേയ്ക്ക് അലിയിപ്പിക്കുന്നു. 

© Copyright 2017 Manoramaonline. All rights reserved....
മാസ്റ്റർ @ 50
കണ്ണാടി പൊരുൾ പോലടാ....
റഹ്മാനിലൂടെ....
അപവാദങ്ങളെ തോൽപ്പിച്ചവൻ
റഹ്മാൻ ! ഓർമയുണ്ടോ ഈ വരികൾ
ലോകത്തിന്റെ നെറുകയിലേക്ക്
റഹ്‌മാന്റെ ഏറ്റവും മികച്ച ഹിന്ദി പാട്ടുകൾ
സംഗീതം റഹ്മാൻ വരികള്‍ വൈരമുത്തു...
ഉയിരും നീയേ ഉടലും നീയേ....
നെഞ്ചോടു ചേർന്നിരിക്കുന്നൊരാൾ അന്നും ഇന്നും